x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട​ർ​മാ​ർ ഇ​ന്നു ബൂ​ത്തി​ലേ​ക്ക്


Published: December 11, 2025 01:02 AM IST | Updated: December 11, 2025 01:02 AM IST

തൃ​ശൂ​ർ ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ​നി​ന്ന് ബൂ​ത്തു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ. -ദീപിക

തൃ​ശൂ​രി​ൽ ഫ​ലം പ്ര​വ​ച​നാ​തീ​തം;
ജ​യം അ​വ​കാ​ശ​പ്പെ​ട്ട് മു​ന്ന​ണി​ക​ൾ

ഷൈ​നി ജോ​ണ്‍

തൃ​ശൂ​ർ: രാ​ഷ്ട്രീ​യ​ത്തി​നൊ​പ്പം വ്യ​ക്തി​പ​ര​മാ​യ സ്വാ​ധീ​ന​വും വോ​ട്ടെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​മെ​ന്ന​തി​നാ​ൽ തൃ​ശൂ​രി​ന്‍റെ ട്രെ​ൻ​ഡ് എ​ന്തെ​ന്ന​തു പ്ര​വ​ച​നാ​തീ​തം. ഇ​ന്നു രാ​വി​ലെ ഏ​ഴു​മു​ത​ൽ ജ​നം വി​ധി രേ​ഖ​പ്പെ​ടു​ത്തും. പ്ര​ചാ​ര​ണ​സ​മ​യ​ത്തും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ലും ശ​ക്തി തെ​ളി​യി​ച്ചെ​ങ്കി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്പോ​ൾ പാ​ർ​ട്ടി മ​റ​ക്കു​ന്ന​വ​ർ തൃ​ശൂ​ർ ആ​രെ​ടു​ക്കു​മെ​ന്നു തീ​രു​മാ​നി​ക്കും. ഇ​താ​ണ് തൃ​ശൂ​രി​ലെ ജ​ന​വി​ധി​യു​ടെ അ​നി​ശ്ചി​ത​ത്വം. ഏ​തു വ​ലി​യ കൊ​ന്പ​നെ​യും മു​ട്ടു​കു​ത്തി​ക്കാ​ൻ കെ​ൽ​പ്പു​ള്ള വോ​ട്ട​ർ​മാ​രെ​വ​ച്ചു​ള്ള ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്കു മു​ന്ന​ണി​ക​ൾ​ക്കും ഭ​യം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യ്ക്കു​വേ​ണ്ടി സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യ​മാ​ണ് ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണം.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പും കൈ​വി​ട്ടാ​ൽ പ​രു​ങ്ങ​ലി​ലാ​കു​മെ​ന്ന പൂ​ർ​ണ​ബോ​ധ്യ​ത്തി​ലാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ ത​യാ​റെ​ടു​പ്പു​ക​ൾ. ജി​ല്ല കൈ​വി​ട്ട​താ​ണ് സം​സ്ഥാ​ന ഭ​ര​ണം​ത​ന്നെ കൈ​വി​ടാ​ൻ കാ​ര​ണ​മെ​ന്ന ബോ​ധ്യ​വു​മു​ണ്ട്. മു​ൻ എം​എ​ൽ​എ​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​നി​ൽ അ​ക്ക​ര​യെ​ത്ത​ന്നെ പ​ഞ്ചാ​യ​ത്തി​ലേ​ക്കു മ​ത്സ​രി​ക്കാ​ൻ ഇ​റ​ക്കി​യ​ത് രാ​ഷ്ട്രീ​യ​ത​ന്ത്രം.

ക​ഴി​ഞ്ഞ​ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചു സീ​റ്റ് മാ​ത്ര​മാ​ണ് നേ​ടി​യ​തെ​ങ്കി​ലും കോ​ർ​പ​റേ​ഷ​നി​ൽ എൽഡിഎഫ്- യുഡി എഫ് ഒപ്പത്തിനൊപ്പം ആ​യി​രു​ന്നു. എ​ങ്കി​ലും, സ്വ​ത​ന്ത്ര​നെ മേ​യ​റാ​ക്കി എ​ൽ​ഡി​എ​ഫ് അ​ധി​കാ​രം പി​ടി​ച്ചു. ഇ​ക്കു​റി വി​ജ​യി​ക്കു​മെ​ന്നു​റ​പ്പു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​ൻ യു​ഡി​എ​ഫി​ന് ക​ഴി​ഞ്ഞെ​ങ്കി​ലും പ്ര​ധാ​ന മൂ​ന്നു സീ​റ്റു​ക​ളി​ൽ വി​മ​ത​രു​ണ്ട്. എ​ൽ​ഡി​എ​ഫി​നൊ​പ്പം സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഴി​മ​തി​ക​ളു​ടെ ക​റ​യു​മു​ണ്ട്.

വി​ക​സ​ന​വും ക്ഷേ​മ​പെ​ൻ​ഷ​നും വോ​ട്ടു​ക​ളാ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ആ​ധി​പ​ത്യം പു​ല​ർ​ത്താ​ൻ ക​ഴി​ഞ്ഞെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. യു​ഡി​എ​ഫി​നു ലോ​ക്സ​ഭാ തെ​ര ​ഞ്ഞെ​ടു​പ്പു​വി​ജ​യം മാ​ത്ര​മാ​ണു​ള്ള​ത്.

നി​യ​മ​സ​ഭ​യി​ൽ 14ൽ 13 ​മ​ണ്ഡ​ല​ങ്ങ​ളും ര​ണ്ടു ടേ​മു​ക​ളാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തും കോ​ർ​പ​റേ​ഷ​നും ഏ​ഴ് ന​ഗ​ര​സ​ഭ​ക​ളി​ൽ അ​ഞ്ചെ​ണ്ണ​വും 16 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 13 എ​ണ്ണ​വും 86 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 69 എ​ണ്ണ​വും എ​ൽ​ഡി​എ​ഫ് നേ​ടി. ക​രു​വ​ന്നൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​പി​എം ഭ​രി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ അ​ഴി​മ​തി​വി​വാ​ദ​ങ്ങ​ൾ തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് യു​ഡി​എ​ഫ്, ബി​ജെ​പി മു​ന്ന​ണി​ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ലോ​ക്സ​ഭാ എം​പി എ​ന്ന നേ​ട്ടം തൃ​ശൂ​രി​ൽ​നി​ന്നു സ്വ​ന്ത​മാ​ക്കി​യ ബി​ജെ​പി ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​ട്ടി​മ​റി പ്ര​തീ​ക്ഷി​ക്കു​ന്നു. കോ​ർ​പ​റേ​ഷ​നി​ലെ ഏ​താ​നും വാ​ർ​ഡു​ക​ളി​ലും അ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്തി​ലും ഒ​തു​ങ്ങി​യ ബി​ജെ​പി, സു​രേ​ഷ് ഗോ​പി​യു​ടെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലു​ള്ള വി​ജ​യ​ത്തോ​ടെ മ​ത്സ​ര​ത്തി​ലും ഉ​ഷാ​റാ​യി.

ത​മി​ഴ്നാ​ട് ബി​ജെ​പി വൈ​സ് പ്ര​സി​ഡ​ന്‍റും മി​ന്നും​താ​ര​വു​മാ​യ ഖു​ശ്ബു​വി​നെ പ്ര​ചാ​ര​ണ​ത്തി​നി​റ​ക്കി​യാ​ണ് മ​ഹി​ളാ​മോ​ർ​ച്ച വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള ന​യ​മെ​ടു​ത്ത​ത്. ത​ദ്ദേ​ശ​മ​ത്സ​ര​ത്തി​ലും തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നു നേ​താ​ക്ക​ളും പ്ര​തീ​ക്ഷി​ക്കു​ന്നു. ഒ​രു സീ​റ്റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ത​വ​ണ കൊ​ടു​ങ്ങ​ല്ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​ത്. ഇ​ത്ത​വ​ണ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നു​പു​റ​മേ കൊ​ടു​ങ്ങ​ല്ലൂ​രും നേ​ടു​മെ​ന്നു ബി​ജെ​പി പ്ര​തീ​ക്ഷി​ക്കു​ന്നു.

ഇ​ന്നു പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കെ​ത്തു​ന്ന വോ​ട്ട​ർ​മാ​ർ ഇ​ഴ​കീ​റി വി​ല​യി​രു​ത്തി​യാ​യി​രി​ക്കും വോ​ട്ട് കു​ത്തു​ക എ​ന്ന​തി​നാ​ൽ ആ​രു ജി​ല്ല പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന​ത് ഉ​റ്റു​നോ​ക്കു​ക​യാ​ണ് രാ​ഷ്ട്രീ​യ​നി​രീ​ക്ഷ​ക​ർ.

എ​ൽ​ഡി​എ​ഫി​ന് 27 ​സീ​റ്റുവരെ:
കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ

തൃ​ശൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ 30ൽ 27 ​സീ​റ്റു​വ​രെ എ​ൽ​ഡി​എ​ഫി​നു കി​ട്ടു​മെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ. കോ​ർ​പ​റേ​ഷ​നി​ൽ വ്യ​ക്ത​മാ​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കും.

മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ഏ​ഴി​ൽ അ​ഞ്ചി​ട​ത്ത് എ​ൽ​ഡി​എ​ഫാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും ചാ​ല​ക്കു​ടി​യി​ലും മി​ക​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 16 ൽ 13 ​ആ​ണ് നി​ല​വി​ൽ എ​ൽ​ഡി​എ​ഫ്. അ​ത് 14 ആ​ക്കി വ​ർ​ധി​പ്പി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ല മെ​ച്ച​പ്പെ​ടു​ത്തും. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം മു​ത​ൽ എ​ൽ​ഡി​എ​ഫി​നാ​ണ് മേ​ധാ​വി​ത്വം. വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ന്നു​വ​രെ മ​റി​ക​ട​ക്കാ​ൻ യു​ഡി​എ​ഫി​നോ ബി​ജെ​പി​ക്കോ ക​ഴി​ഞ്ഞി​ട്ടി​ല്ല. നി​ശ​ബ്ദ​പ്ര​ചാ​ര​ണ​വും പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്.

ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പെ​ൻ​ഷ​നും ആ​നു​കൂ​ല്യ​ങ്ങ​ളും കു​ടി​ശി​ക​യി​ല്ലാ​തെ ന​ൽ​കി​യ​തും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​ത്തി​ന് ഇ​ട​യി​ല്ലാ​തെ​യാ​ക്കി. ഭ​ര​ണ​ത്തു​ട​ർ​ച്ച ത​ന്നെ​യാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


ജി​ല്ല​യി​ൽ യു​ഡി​എ​ഫ്
ത​രം​ഗം: ജോ​സ​ഫ് ടാ​ജ​റ്റ്

തൃ​ശൂ​ർ: യു​ഡി​എ​ഫി​ന് ഒ​രു കാ​ര​ണ​വ​ശാ​ലും വി​ജ​യം കൈ​വി​ട്ടു​പോ​കി​ല്ലെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്. വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ ഭ​രി​ക്കും. ഭൂ​രി​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി. വോ​ട്ട​ർ​മാ​ർ സ​ർ​ക്കാ​രി​നെ​തി​രേ​യാ​ണ്. യു​ഡി​എ​ഫി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ട്. തി​രി​ച്ച​ടി​ക്കു സാ​ധ്യ​ത​യി​ല്ല.

പ​ഞ്ചാ​യ​ത്തു​ക​ൾ സി​പി​എ​മ്മി​ന്‍റെ പ്ര​ചാ​ര​ണ​പ്ര​വൃ​ത്തി​ക​ളു​ടെ മാ​ർ​ഗ​മാ​ക്കി മാ​റ്റു​ക​യാ​ണു​ണ്ടാ​യ​ത്. ശ​ബ​രി​മ​ല​ക്കേ​സി​ൽ വി​ശ്വാ​സി​ക​ൾ​ക്കേ​റ്റ ക​ന​ത്ത മു​റി​വ് വോ​ട്ടി​ൽ പ്ര​തി​ഫ​ലി​ക്കും. വി​ല​ക്ക​യ​റ്റം, മാ​ഫി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ എ​ൽ​ഡി​എ​ഫി​നെ​തി​രാ​കും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​മാ​കെ വി​കേ​ന്ദ്രീ​ക​ര​ണം എ​ന്ന രീ​തി​യി​ലാ​ക്കി. ലൈ​ഫ് പ​ദ്ധ​തി, കി​ഫ്ബി ഇ​തൊ​ക്കെ ഉ​ദാ​ഹ​ര​ണ​മാ​ണ്. യു​ഡി​എ​ഫി​ന് ഐ​ക്യ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​ഞ്ഞു. സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം താ​ഴേ​ത്ത​ട്ടി​ൽ ന​ട​പ്പാ​ക്കി. വോ​ട്ട​ർ​മാ​ർ​ക്കു താ​ത്പ​ര്യ​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യ​തും വി​ജ​യ​പ്ര​തീ​ക്ഷ​യാ​ണ്.

ഭ​ര​ണ​വി​രു​ദ്ധ​ത എ​ൻ​ഡി​എ​യ്ക്ക്
അ​നു​കൂ​ലം: ജ​സ്റ്റി​ൻ ജേ​ക്ക​ബ്

തൃ​ശൂ​ർ: അ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്തി​നു​പു​റ​മേ കൂ​ടു​ത​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് എ​ൻ​ഡി​എ സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജേ​ക്ക​ബ്. കേ​ന്ദ്ര​ത്തി​ൽ​നി​ന്നു കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ളും വി​ക​സ​ന​വു​മെ​ത്ത​ണ​മെ​ങ്കി​ൽ എ​ൻ​ഡി​എ വ​ര​ണം. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി എം​പി എ​ന്ന നി​ല​യി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യെ ജ​ന​കീ​യ​മാ​ക്കും. കേ​ന്ദ്ര ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ച്ച സ്ത്രീ​ക​ളു​ടെ വോ​ട്ട് അ​നു​കൂ​ല​മാ​കും.

ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​നാ​യും ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കാ​യും സു​രേ​ഷ് ഗോ​പി വ​ക​യി​രു​ത്തി​യ കേ​ന്ദ്ര ഫ​ണ്ട് ത​ദ്ദേ​ശ​ഭ​ര​ണ​കൂ​ടം വേ​ണ്ട​വി​ധം വി​നേി​യാ​ഗി​ക്കാ​തെ പാ​ഴാ​ക്കി​യ​തി​നെ​തി​രേ ജ​നം വോ​ട്ടു​ചെ​യ്യും.

Tags : Voters head nattuvisesham local newes

Recent News

Up