ഗോശ്രീ കവലയിലെ വാട്ടർ പാർക്ക്.
വൈപ്പിൻ: വൈപ്പിൻ ദ്വീപിന്റെ കവാടമായ ഗോശ്രീ കവലയിൽ വാട്ടർ പാർക്ക് പ്രവർത്തമാരംഭിച്ചു. ഉദ്ഘാടനം കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ജിഡ സെക്രട്ടറി രഘുറാം അധ്യക്ഷത വഹിച്ചു.
ദിവസവും വൈകുന്നേരം ഏഴു മുതൽ രാത്രി 10 വരെ ഓരോ മണിക്കൂർ ഇടവിട്ട് 20 മിനിറ്റ് ദൈർഘ്യമുള്ള മ്യൂസിക്കൽ ഫൗണ്ടൻ ഷോയും ഇവിടെ ഉണ്ടാകും. ഓപ്പൺ സ്റ്റേജിൽ കലാപരിപാടികൾ അവതരിപ്പിക്കും. പിപിപി മാതൃകയിൽ ഒരു കോടി രൂപ ചെലവഴിച്ച് ജിഡയാണ് ഗോശ്രീ കവല സൗന്ദര്യവത്കരിച്ചത്.
Tags : Goshree Junction Ernakulam