x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മാ​ധാ​നം സ്വീ​ക​രി​ക്കാ​ൻ ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ട​മൊ​രു​ക്ക​ണം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ


Published: December 26, 2025 10:01 PM IST | Updated: December 26, 2025 10:01 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്തി​യ പി​റ​വി​ത്തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളി​

കാ​ഞ്ഞി​ര​പ്പ​ള്ളി: ഈ​ശോ​മി​ശി​ഹാ ന​ൽ​കു​ന്ന യ​ഥാ​ർ​ഥ സ​മാ​ധാ​നം സ്വീ​ക​രി​ക്കു​ന്ന​തി​ന് സ്വ​ന്തം ജീ​വി​ത​ത്തി​ലും ഹൃ​ദ​യ​ത്തി​ലും ഇ​ട​മൊ​രു​ക്കു​ന്ന​തി​ന് പി​റ​വി​ത്തി​രു​നാ​ൾ ന​മ്മ​ളെ​യെ​ല്ലാ​വ​രെ​യും ഓ​ർ​മി​പ്പി​ക്കു​ന്നു​വെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന തി​രു​പ്പി​റ​വി തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ് പു​ളി​ക്ക​ൽ.

സ​മാ​ധാ​ന​ത്തി​ന്‍റെ സു​വി​ശേ​ഷ​ത്തെ ശു​ശ്രൂ​ഷി​ക്കാ​നും പ്ര​ഘോ​ഷി​ക്കാ​നും സാ​ധി​ക്കു​ന്ന​ത് ഇ​രു​ളി​നെ പ​രി​പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കു​ന്ന പ്ര​കാ​ശ​മാ​യ മി​ശി​ഹാ​യെ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കു​ന്ന​വ​ർ​ക്കാ​ണെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ബ​ത്‌​ല​ഹേ​മി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ര​ക്ഷ​ക​ന് ഇ​ടം ന​ൽ​കാ​തെ പോ​യ​വ​ർ​ക്ക് തി​രു​പ്പി​റ​വി​യു​ടെ സ​ന്തോ​ഷം ആ​സ്വ​ദി​ക്കാ​നോ ആ​ശ്വാ​സം പ്രാ​പി​ക്കാ​നോ സാ​ധി​ച്ചി​ല്ല.

ആ​ർ​ക്കും ഇ​ടം ന​ൽ​കാ​തെ സ്വാ​ർ​ഥ​ത​യി​ലും സ്വ​ന്തം സു​ഖാ​ന്വേ​ഷ​ണ​ങ്ങ​ളി​ലും മാ​ത്രം മു​ഴു​കി​യി​രി​ക്കു​ന്ന​വ​ർ​ക്ക് ദൈ​വി​ക​ര​ഹ​സ്യ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​പ​ര​നു​വേ​ണ്ടി ഹൃ​ദ​യം തു​റ​ന്നി​ടു​മ്പോ​ഴാ​ണ് തി​രു​പ്പി​റ​വി അ​ർ​ഥ​പൂ​ർ​ണ​മാ​കു​ന്ന​തെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ കൂ​ട്ടി​ച്ചേർത്തു.

തി​രു​പ്പി​റ​വി തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ആ​ർ​ച്ച്പ്രീ​സ്റ്റു​മാ​യ റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, ഫാ. ​ജോ​സ​ഫ് ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ, ഫാ. ​തോ​മ​സ് മു​ള​ങ്ങാ​ശേ​രി, ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, വൈ​ദി​ക​ർ, സ​ന്യാ​സി​നി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള വി​ശ്വാ​സീ​ഗ​ണം പ​ങ്കു​ചേ​ർ​ന്നു.

Tags : Mar Jose Pulikkal nattuvisesham local news

Recent News

Up