ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൃശൂർ വികസനസംഗമത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യപ്രഭാഷണം നടത്തുന്നു.
തൃശൂർ: തൃശൂരിന്റെ വികസനത്തിനായുള്ള പദ്ധതികൾക്കു കേന്ദ്രസർക്കാരിനൊപ്പം വ്യവസായസമൂഹത്തിന്റെ വിശാലമായ പിന്തുണകൂടി വേണമെന്നു കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. ശക്തൻ മാർക്കറ്റിന്റെ വികസനത്തിന്റെ ഭാഗമായി ഇനിയും നിരവധി പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൃശൂർ വികസനസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ചേംബർ ഹാളിൽ നടന്ന ചർച്ചയിൽ ചേംബർ പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ, സെക്രട്ടറി സോളി തോമസ് കവലക്കാട്ട്, വൈസ് പ്രസിഡന്റ് റാഫി പൊന്തേക്കൻ, ട്രഷറർ ഷൈൻ തറയിൽ തുടങ്ങിയവർ പങ്കാളികളായി.
ചേംബർ വിമൻസ് വിംഗ്, യൂത്ത് വിംഗ്, ഫ്രണ്ട്സ് ഓഫ് ചേംബർ തുടങ്ങിയ പോഷകസംഘടനാ ഭാരവാഹികളും പങ്കെടുത്തു.
Tags : Suresh Gopi nattuvisesham local news