x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര്‍​ത്താ​വി​ന്‍റെ വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി മ​രിച്ചു


Published: December 29, 2025 12:37 AM IST | Updated: December 29, 2025 12:37 AM IST

കോ​ഴി​ക്കോ​ട്: ഭ​ര്‍​ത്താ​വി​ന്‍റെ വെ​ട്ടേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രിച്ചു. ഫാ​റൂ​ഖ് കോ​ളേ​ജ് അ​ണ്ടി​ക്കാ​ട​ന്‍​കു​ഴി​യി​ല്‍ ജ​ബ്ബാ​റി​ന്‍റെ ഭാ​ര്യ​മു​നീ​റ (30)​ യാ​ണ് മ​രി​ച്ച​ത്. ഫ​റോ​ക്ക് ക​രു​വ​ന്‍​തി​രു​ത്തി സ്വ​ദേ​ശി ഖാ​ദ​റി​ന്‍റെ മ​ക​ളാ​ണ് മു​നീ​റ. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് മു​നീ​റ​യെ ജ​ബ്ബാ​ര്‍ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

ക​ഴു​ത്തി​നും ത​ല​യ്ക്കും കൈ​യ്ക്കും വെ​ട്ടേ​റ്റ മു​നീ​റ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. ഫാ​റൂ​ഖ് കോ​ളേ​ജി​ന് സ​മീ​പം അ​ണ്ടി​ക്കാ​ട​ന്‍ കു​ഴി​യി​ലാ​ണ് മു​നീ​റ​യും ജ​ബ്ബാ​റും താ​മ​സി​ച്ചി​രു​ന്ന​ത്. സ​മീ​പ​ത്തെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു മു​നീ​റ.

സം​ഭ​വ ദി​വ​സം രാ​വി​ലെ മു​നീ​റ ജോ​ലി​ക്ക് പോ​കാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ജ​ബ്ബാ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ജ​ബ്ബാ​ര്‍ ഭാ​ര്യ​യോ​ട് പ​ണം ചോ​ദി​ച്ചി​രു​ന്നു. പ​ണം ന​ല്‍​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ഇ​യാ​ള്‍ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട ശേ​ഷ​മാ​ണ് ഇ​യാ​ള്‍ മു​നീ​റ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. പി​ന്നീ​ട് നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ്ര​തി​യാ​യ ജ​ബ്ബാ​റി​നെ സം​ഭ​വ​ദി​വ​സം ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ള്‍ സ്ഥി​ര​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ര്‍​ക്ക് ര​ണ്ടു​കു​ട്ടി​ക​ളു​ണ്ട്.

Tags : Woman dies stabbing husband

Recent News

Up