x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ: മു​ദ്ര​പ​ത്ര​ത്തി​നാ​യി തി​ര​ക്ക്


Published: January 7, 2026 06:02 AM IST | Updated: January 7, 2026 06:02 AM IST

തേ​ഞ്ഞി​പ്പ​ലം: പ്ര​തി​മാ​സം 1000 രൂ​പ ല​ഭി​ക്കു​ന്ന സ്ത്രീ​സു​ര​ക്ഷാ പെ​ൻ​ഷ​ന് അ​പേ​ക്ഷി​ക്കാ​ൻ പ്രാ​യം തെ​ളി​യി​ക്കു​ന്ന രേ​ഖ​യി​ല്ലാ​ത്ത​വ​ർ​ക്ക് പെ​ടാ​പ്പാ​ട്. പ്രാ​യം തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്ക് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ൻ 100 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ത്തി​ൽ സ​ത്യ​വാ​ങ് മൂ​ലം ന​ൽ​ക​ണം.

എ​ങ്കി​ലേ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കൂ. ഒൗ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സം നി​ർ​വ​ഹി​ച്ചി​ട്ടി​ല്ലെ​ന്നും പ്രാ​യം തെ​ളി​യി​ക്കാ​ൻ മ​റ്റ് രേ​ഖ​ക​ൾ കൈ​വ​ശ​മി​ല്ലെ​ന്നു​മു​ള്ള സ​ത്യ​പ്ര​സ്താ​വ​ന 100 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ത്തി​ലാ​ണ് ന​ൽ​കേ​ണ്ട​ത്.

ഇ​തി​നാ​ൽ വെ​ണ്ട​ർ ഓ​ഫീ​സു​ക​ളി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ജ​ന​ത്തി​ര​ക്കാ​ണ്. മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സ്ത്രീ​ക​ൾ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ൽ​ക്കേ​ണ്ട സ്ഥി​തി​യു​മാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്പാ​ണ് പ്ര​തി​മാ​സം 1,000 രൂ​പ ല​ഭി​ക്കു​ന്ന സ്ത്രീ ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് സ്ഥി​ര​താ​മ​സ​ക്കാ​രാ​യ ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ളി​ലെ 35നും 60 ​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ൾ​ക്കാ​ണ് ഈ ​പെ​ൻ​ഷ​ന് അ​ർ​ഹ​ത. എ​ന്നാ​ൽ പ​ല​ർ​ക്കും പെ​ൻ​ഷ​ന് അ​പേ​ക്ഷി​ക്കേ​ണ്ട​ത് സം​ബ​ന്ധി​ച്ച് ക്യ​ത്യ​മാ​യ അ​റി​വി​ല്ലാ​ത്ത​തി​നാ​ൽ പ​ല​രും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
മു​ദ്ര​പ​ത്രം വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ട​ത്ര വെ​ണ്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​തും ജ​ന​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

Tags : nattu vishesham Women's safety pension

Recent News

Up