x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് വി​ജ​യോ​ത്സ​വ​ത്തി​ല്‍ ‌ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​ദ​രം


Published: December 24, 2025 07:06 AM IST | Updated: December 24, 2025 07:06 AM IST

മൂ​വാ​റ്റു​പു​ഴ: ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വി​ജ​യോ​ത്സ​വ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ന്‍ ആ​ദ​രി​ച്ചു.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം കേ​ക്ക് മു​റി​ച്ച് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത​ല ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളും ഈ ​വ​ര്‍​ഷ​ത്തെ ക്രി​സ്മ​സ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം ആ​ഘോ​ഷി​ക്കു​മെ​ന്ന്ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രാ​ധാ​ന്യം അം​ഗീ​ക​രി​ച്ചു​ള്ള ഈ ​തീ​രു​മാ​നം സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അശാ​സ്ത്രീ​യ​മാ​യ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലൂ​ടെ ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ചി​ട്ടും ജ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​നെ​തി​രെ വോ​ട്ട് ചെ​യ്തു​വെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം യു​ഡി​എ​ഫി​നോ​ടാ​ണ്. ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ വ​കു​പ്പു​ക​ളി​ലും ത​ക​ര്‍​ന്ന ഭ​ര​ണ​മാ​ണ് കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.


എം​പി​മാ​രാ​യ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, ഹാ​രീ​സ് ബീ​രാ​ന്‍, നേ​താ​ക്ക​ളാ​യ കെ.​എം. സ​ലിം, കെ.​എം. അ​ബ്ദു​ള്‍ മ​ജീ​ദ്, അ​മീ​ര്‍ അ​ലി, പി.​എ. ബ​ഷീ​ര്‍, വർ​ഗീ​സ് മാ​ത്യു, ഉ​ല്ലാ​സ് തോ​മ​സ്, പി.​പി. എ​ല്‍​ദോ​സ്, സാ​ബു ജോ​ണ്‍, സു​ഭാ​ഷ് ക​ട​യ്‌​ക്കോ​ട്, ഷൈ​സ​ന്‍ മാ​ങ്ങ​ഴ, ടോ​മി പാ​ല​മ​ല, റെ​ജി ജോ​ര്‍​ജ്, പാ​യി​പ്ര കൃ​ഷ്ണ​ന്‍, കെ.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham UDF victory celebration

Recent News

Up