x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​രു​ണ്യ​വ​ർ​ഷം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: November 21, 2025 06:50 AM IST | Updated: November 21, 2025 06:50 AM IST


ഗു​രു​വാ​യൂ​ർ: വൈ​എം​സി​എ ന​ട​പ്പി​ലാ​ക്കു​ന്ന കാ​രു​ണ്യ​വ​ർ​ഷം പ​ദ്ധ​തി ആ​രം​ഭി​ച്ചു. കാ​ൻ​സ​ർ, വൃ​ക്ക, ഹൃ​ദ്രോ​ഗി​ക​ൾ എ​ന്നി​വ​രെ ചേ​ർ​ത്തു​നി​ർ​ത്തു​ന്ന പ​ദ്ധ​തി​യാ​ണ് കാ​രു​ണ്യ​വ​ർ​ഷം. അം​ഗ​ങ്ങ​ളി​ൽ​നി​ന്നും സ​മാ​ഹ​രി​ച്ച സം​ഖ്യ ക​രു​ണ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​കെ.​ബി. സു​രേ​ഷ്, ചാ​രി​റ്റി ക​ൺ​വീ​ന​ർ സി.​കെ. ഡേ​വി​സി​നു ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.


പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രാ​ർ​ഥ​നാ​വാ​രം എ​ൽ​എ​ഫ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജി​ന്നി തെ​ര​സ് ഉ​ദ് ഘാ​ട​നം ചെ​യ്തു. റം​ബൂ​ട്ടാ​ൻ ഹൈ​ബ്രി​ഡ് തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.സെ​ക്ര​ട്ട​റി ലോ​റ​ൻ​സ് നീ​ല​ങ്കാ​വി​ൽ, ട്ര​ഷ​റ​ർ ജോ​സ് ലൂ​യീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ങ്കോ​സ് ച​ക്ര​മാ​ക്കി​ൽ, സി​സ്റ്റ​ർ മേ​രി ജോ​സ​ഫ്, ടെ​സ് ജ​യ് സ​ൺ, റാ​ഫി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : local nattuvishesham inaugurated

Recent News

Up