x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു


Published: January 19, 2026 10:24 PM IST | Updated: January 19, 2026 10:24 PM IST

മ​ഞ്ചേ​രി:​ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. വ​ള്ളി​ക്കാ​പ്പ​റ്റ കാ​ഞ്ഞ​മ​ണ്ണ മ​ഠ​ത്തി​ൽ അ​ല​വി​ക്കു​ട്ടി എ​ന്ന മാ​നു​വി​ന്‍റെ മ​ക​ൻ റി​യാ​സ് (23) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി 12.30ഓ​ടെ ഒ​റ്റ​പ്പാ​ല​ത്താ​ണ് അ​പ​ക​ടം. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

റ​ഷ്യ​യി​ൽ നി​ന്ന് എം​ബി​ബി​എ​സ് പാ​സാ​യ റി​യാ​സ് തൃ​ശൂ​രി​ൽ തു​ട​ർ പ​ഠ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പ​രീ​ക്ഷ ക​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് താ​മ​സ സ്ഥ​ലം ഒ​ഴി​ഞ്ഞു​കൊ​ടു​ക്കാ​നാ​യി തൃ​ശൂ​രി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

റി​യാ​സി​ന്‍റെ ഏ​ക സ​ഹോ​ദ​ര​ൻ ക​ഴി​ഞ്ഞ ജൂ​ണ്‍ ആ​റി​ന് ആ​ന​ക്ക​യം പാ​ല​ത്തി​ൽ വ​ച്ചു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. റൈ​ഹാ​ന​ത്താ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ : റി​സാ​ന, പ​രേ​ത​നാ​യ റി​ഷാ​ബ്. പോ​ലീ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഒ​റ്റ​പ്പാ​ലം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി രാ​ത്രി ഏ​ഴോ​ടെ വ​ള്ളി​ക്കാ​പ്പ​റ്റ ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി.

Tags : Bike Accident Accident Riyas death

Recent News

Up