x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഹൃ​ത്തി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് യുവാവ് മ​രി​ച്ചനി​ല​യി​ൽ; കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം


Published: December 26, 2025 10:08 PM IST | Updated: December 26, 2025 10:08 PM IST

റോബിൻ സോജൻ

ഉ​പ്പു​ത​റ: മേ​രി​കു​ളം ഡോ​ർ​ലാ​ൻ​ഡി​ൽ പു​ളി​ക്കമ​ണ്ഡ​പ​ത്തി​ൽ റോ​ബി​ൻ തോ​മ​സി ( 45)ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടു​മു​റ്റ​ത്താ​ണ് റോ​ബി​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന ഡോ​ർ​ലാ​ൻ​ഡ് ഇ​ട​ത്തി​പ്പറ​മ്പി​ൽ സോ​ജ​ൻ വ​ർ​ഗീ​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷ​മേ മ​ര​ണകാ​ര​ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​വ​രൂ.​

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് മ​ദ്യ​പി​ച്ചശേ​ഷം ഒ​പ്പ​മു​ണ്ട​യാ​രു​ന്ന മ​റ്റു​ള​ള​വ​ർ പി​രി​ഞ്ഞു​പോ​യി.

പി​ന്നീ​ട് റോ​ബി​നും സോ​ജ​നും മാ​ത്ര​മാ​യി​രു​ന്നു സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​ത്. റോ​ബി​നും സോ​ജ​നും ത​മ്മി​ൽ വാ​ക്കുത​ർ​ക്ക​മു​ണ്ടാ​യും സം​ഘ​ർ​ഷം ഉ​ണ്ടാ​യ​താ​യും പ​റ​യു​ന്നു.

റോ​ബി​ൻ സോ​ജ​നെ ക​ല്ലി​ന് ഇ​ടി​ച്ചു. സോ​ജ​ൻ തി​രി​ച്ച​ടി​ച്ചു. റോ​ബി​ൻ നി​ല​ത്തു വീ​ണു. ഇ​രു​വ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. ല​ഹ​രി മാ​റു​മ്പോ​ൾ എ​ഴു​ന്നേ​റ്റു പോ​കു​മെ​ന്നു ക​രു​തി സോ​ജ​ൻ വീ​ട്ടി​ൽക്ക​യ​റി കി​ട​ന്നു.

രാ​വി​ലെ റോ​ബി​നെ ബ​ന്ധു ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല. അ​ന്വേ​ഷി​ച്ചു ചെ​ന്ന​പ്പോ​ഴാ​ണ് റോ​ബി​ൻ സോ​ജന്‍റെ വീ​ട്ടുമു​റ്റ​ത്ത് മ​രി​ച്ചുകി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സെ​ത്തി വീ​ട്ടി​ൽനി​ന്ന് സോ​ജ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​പ്പോ​ഴാ​ണ് സോ​ജ​ൻ സം​ഭ​വം പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്.

പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് ആ​ദ്യം കേ​സ് എ​ടു​ത്ത​ത്. ഇ​ൻക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി വി​ര​ട​യാ​ള വി​ദ​ഗ്ദ്ധ​രു​ടെ പ​രി​ശോ​ധ​ന​യും ക​ഴി​ഞ്ഞ് മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ച്ചു. സം​ഘ​ർ​ഷ​ത്തി​നി​ട​യി​ലാ​ണ് റോ​ബി​ൻ മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഉ​പ്പു​ത​റ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Young man found dead nattuvisesham local news

Recent News

Up