x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടം കൊ​ടു​ക്കാ​ത്ത വി​രോ​ധ​ത്തി​ന് യു​വാ​വ് ക​ട​യു​ട​മ​യെ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി


Published: December 6, 2025 02:11 AM IST | Updated: December 6, 2025 02:11 AM IST

വാ​ക്ക​ത്തി​യു​മാ​യി അ​നീ​സ് ക​ട​യ്ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ന്നു.

ത​ളി​പ്പ​റ​മ്പ്: സാ​ധ​ന​ങ്ങ​ള്‍ ക​ടം കൊ​ടു​ക്കാ​ത്ത വ​രോ​ധ​ത്തി​ന് സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് ഉ​ട​മ​യെ യു​വാ​വ് ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചീ​ത്ത​വി​ളി​ക്കു​ക​യും ചെ​യ്തു. പൂ​ട്ടി​യ ക​ട​യു​ടെ ഷ​ട്ട​റു​ക​ളും വ​രാ​ന്ത​യി​ലെ സാ​ധ​ന​ങ്ങ​ളും വാ​ക്ക​ത്തികൊ​ണ്ട് ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വി​ന്‍റെ പേ​രി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു.

ചൊ​റു​ക്ക​ള​യി​ലെ കെ. ​ഷൗ​ക്ക​ത്ത​ലി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​നു നേ​രെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നി​ന് രാ​ത്രി 11.50 നാ​യി​രു​ന്നു സം​ഭ​വം.

പൊ​ക്കു​ണ്ടി​ല്‍ വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന അ​നീ​സ് എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണ് കേ​സ്. ഭീ​ഷ​ണി മു​ഴ​ക്കി തി​രി​ച്ചു​പോ​യ അ​നീ​സ് 12.20ന് ​തി​രി​ച്ചു​വ​ന്നാ​ണ് ക​ട​യു​ടെ ഷ​ട്ട​റു​ക​ളും വ​രാ​ന്ത​യി​ല്‍ വ​ച്ച സാ​ധ​ന​ങ്ങ​ളും ന​ശി​പ്പി​ച്ച​ത്.

Tags : Young man nattuvisesham locl news

Recent News

Up