x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​ത്ര​ക​ല​യെ പ​രി​പോ​ഷി​പ്പി​ക്കാ​ൻ "യാ​ഴി​'യി​ലെ ചെ​റു​പ്പ​ക്കാ​ർ


Published: December 4, 2025 12:48 AM IST | Updated: December 4, 2025 12:48 AM IST

ഹൈ​സ്കൂ​ൾ വി​ഭാ​ഗം മ​ല​യ​പ്പു​ല​യ ആ​ട്ടം മ​ത്സ​ര​ത്തി​ൽ ഫ​സ്റ്റ് എ ​ഗ്രേ​ഡ് നേ​ടി​യ വാ​ണി​യം​കു​ളം ടി​ആ​ർ​കെ സ്കൂ​ൾ

ആ​ല​ത്തൂ​ർ: ഗോ​ത്ര​ക​ല​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വി​വി​ധ ഗോ​ത്ര​ങ്ങ​ളി​ലെ പ​ത്തം​ഗ ചെ​റു​പ്പ​ക്കാ​ർ രൂ​പീ​ക​രി​ച്ച "യാ​ഴി​'യി​ലെ ശി​ഷ്യ​ക​ൾ​ക്ക് ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​വി​ഭാ​ഗം മ​ല​യ​പ്പു​ല​യ ആ​ട്ടം മ​ത്സ​ര​ത്തി​ൽ ഫ​സ്റ്റ് എ ​ഗ്രേ​ഡ്.

ഒ​റ്റ​പ്പാ​ലം സ​ബ് ജി​ല്ല​യി​ലെ ടി​ആ​ർ​കെ വാ​ണി​യം​കു​ളം സ്കൂ​ളി​നാ​ണ് ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലും ഫ​സ്റ്റ് എ ​ഗ്രേ​ഡ് ല​ഭി​ച്ച​ത് എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി ഗം​ഗാ​ധ​ര​ൻ, ഇ​ടു​ക്കി മ​റ​യൂ​രി​ലെ മ​ല​പ്പു​ല​യ​ർ ഗോ​ത്ര​ത്തി​ൽ​പ്പെ​ട്ട അ​നു കു​ട്ട​ൻ എ​ന്നി​വ​രാ​ണ് ടീ​മു​ക​ളു​ടെ പ്ര​ധാ​ന പ​രി​ശീ​ല​ക​ർ. വി​വി​ധ ജി​ല്ല​ക​ളി​ലെ ഗോ​ത്ര സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ആ​കാ​ശ്, വി​പി​ൻ, വൈ​ശാ​ഖ്, ഉ​ണ്ണി​ക്കു​ട്ട​ൻ, അ​ഖി​ൽ, രാ​ജേ​ന്ദ്ര​ൻ, അ​നി​ൽ, അ​ജ്മ​ൽ എ​ന്നി​വ​രാ​ണ് ഗോ​ത്ര ക​ല​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്കു പ​രി​ശീ​ല​നം​ന​ൽ​കി ഒ​പ്പ​മു​ള്ള​ത്.

"യാ​ഴി' വ​ഴി പ​രി​ശീ​ല​നം ന​ൽ​കി​യ തൃ​ശൂ​ർ, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള നാ​ലു ടീ​മു​ക​ൾ ഇ​ത്ത​വ​ണ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മ​ല​യ​പ്പു​ല​യ​ആ​ട്ടം ക​ളി​യി​ൽ മാ​റ്റു​ര​ക്കാ​നു​ണ്ടാ​കും. തൃ​ശൂ​ർ, ആ​ല​പ്പു​ഴ എ​ന്നീ ജി​ല്ല​ക​ളി​ൽനി​ന്നും ഹൈ​സ്കൂ​ൾ ടീ​മു​ക​ളും പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നും ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​മു​ക​ളു​മാ​ണ് വേ​ദി​യി​ലെ​ത്തു​ക.

ഇ​ടു​ക്കി മ​റ​യൂ​രി​ലെ ത​ന​തു​ക​ല​യാ​ണ് മ​ല​യ​പ്പു​ല​യ​ആ​ട്ടം ക​ളി. ആ​ഘോ​ഷ​ങ്ങ​ളി​ലും മ​റ്റും ഗോ​ത്ര സ​മു​ദാ​യ​ക്കാ​ർ​ക്കി​ട​യി​ൽ ന​ട​ക്കു​ന്ന ക​ളി​യാ​ണി​ത്.

Tags : Young people nattuvisesham local news

Recent News

Up