x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ​ദ​യാ​ത്രയ്​ക്കു സ്വീ​ക​ര​ണം


Published: February 12, 2026 06:15 AM IST | Updated: February 12, 2026 06:15 AM IST

കൊ​ല്ല​ങ്കോ​ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ജ​യ​ലോ​ഷ് ന​യി​ക്കു​ന്ന യു​വ​ജ​ന ജി​ല്ലാ പ​ദ​യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി. നെ​ന്മാ​റ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ മു​ത​ല​മ​ട കാ​മ്പ്ര​ത്തുച​ള്ള​യി​ൽനി​ന്ന് ആ​രം​ഭി​ച്ച പ​ദ​യാ​ത്ര കൊ​ല്ല​ങ്കോ​ട് സ​മാ​പി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​ആ​ർ.​എം. ഷ​ഫീ​ർ സ​മാ​പ​നസ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

നെ​ന്മാ​റ നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​നു പ​ല്ലാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ജി എ​ൽ​ദോ, കെ.​എം. ഫെ​ബി​ൻ, യു​ഡി​ഫ് ചെ​യ​ർ​മാ​ൻ കെ. ​പ​ത്മ​കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സി.​വി​ഷ്ണു, ഒ.​കെ. ഫാ​റൂ​ക്ക്, ഷ​ഫീ​ക്ക് അ​ത്തി​ക്കോ​ട്, ജി​തേ​ഷ് നാ​രാ​യ​ണ​ൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Youth Congress

Recent News

Up