x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ല്ക​ണം: കെ​സി​വൈ​എം 


Published: November 11, 2025 01:54 AM IST | Updated: November 11, 2025 01:54 AM IST

ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ബി​ഷ​പ് വ​ള്ളോ​പ്പി​ള്ളി ഹാ​ളി​ൽ ന​ട​ന്ന കെ​സി​വൈ​എം-​ എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ൽ അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക

പ​യ്യാ​വൂ​ർ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞ​ടു​പ്പു​ക​ളി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ല്ക​ണ​മെ​ന്ന് കെ​സി​വൈ​എം-​എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സി​ൻ​ഡി​ക്കേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.​സ്ഥി​രം സ്ഥാ​നാ​ർ​ഥി​ക​ളാ​യി പ​ല​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലും ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്.

ഇ​ക്കാ​ര​ണ​ത്താ​ൽ പു​തി​യ ത​ല​മു​റ​യി​ലെ നേ​തൃ​പാ​ട​വ​മു​ള്ള​വ​ർ​ക്ക് വ​ള​ർ​ന്നു​വ​രാ​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്.

എ​ല്ലാ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ളും യു​വ​ജ​ന​ങ്ങ​ൾ​ക്ക് കു​റെ​ക്കൂ​ടി പ്രാ​ധാ​ന്യം ന​ല്കു​ന്ന രീ​തി​യി​ൽ സ്ഥാ​നാ​ർ ഥി​ക​ളെ നി​ർ​ണ​യി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം യു​വ​ജ​ന​ങ്ങ​ൾ രാ​ഷ്‌​ട്രീ​യ ചി​ന്താ​ഗ​തി യി​ൽ നി​ന്ന​ക​ന്ന് രാ​ഷ്‌​ട്ര​നി​ർ​മി​തി​യു​ടെ ഭാ​ഗ​മാ​കാ​തെ പി​ന്മാ​റു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്നും അ​തി​രൂ​പ​ത സി​ൻ​ഡി​ക്കേ​റ്റ്‌ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ പേ​ഴും​കാ​ട്ടി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ഐ​ക്യ​ക​ണ്ഠേ​ന പാ​സാ​ക്കി. യു​വ​ജ​ന നേ​താ​ക്ക​ൾ രാ​ഷ്‌​ട്രീ​യ​ത്തി​ലും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളി​ലും വ​ള​ർ​ന്നു​വ​രു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ൾ​ക്കും സ​മു​ദാ​യ നേ​താ​ക്ക​ൾ​ക്കും ശ​ക്ത​മാ​യ പി​ന്തു​ണ ന​ല്കു​മെ​ന്നും അ​തി​രൂ​പ​ത സി​ൻ​ഡി​ക്കേ​റ്റ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ബി​ഷ​പ് വ​ള്ളോ​പ്പി​ള്ളി ജ​ന്മ​ശ​താ​ബ്ദി സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്ന യോ​ഗം കെ​സി​വൈ​എം-​എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​അ​ഖി​ൽ മാ​ത്യു മു​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ട​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ​ൽ പേ​ഴും​കാ​ട്ടി​ൽ, ബി​ബി​ൻ പീ​ടി​യേ​ക്ക​ൽ, അ​ഖി​ൽ നെ​ല്ലി​യ്ക്ക​ൽ, ശ്രേ​യ ശ്രു​തി​നി​ല​യം, സാ​ൻ​ജോ​സ് ക​ള​രി​മു​റി​യി​ൽ, സോ​ന ച​വ​ണി​യാ​ങ്ക​ൽ,അ​പ​ർ​ണ സോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.   

Tags : KCYM nattuvisesham local news

Recent News

Up