x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈ​ജീ​രി​യ​യിൽ ത​ട്ടി​ക്കൊ​ണ്ടുപോ​യ 130 വി​ദ്യാ​ര്‍​ഥികളെക്കൂടി മോചിപ്പിച്ചു


Published: December 23, 2025 01:03 AM IST | Updated: December 23, 2025 01:03 AM IST

അ​​​​ബു​​​​ജ: നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ല്‍ സാ​​​​യു​​​​ധസം​​​​ഘം ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യ 130 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ​​ക്കൂ​​ടി മോ​​​​ചി​​​​പ്പി​​​​ച്ചു. നൈ​​​​ജ​​​​റി​​​​ലെ സെ​​​​ന്‍റ് മേ​​​​രീ​​​​സ് കാ​​​​ത്ത​​​​ലി​​​​ക് സ്‌​​​​കൂ​​​​ളി​​​​ല്‍​നി​​​​ന്നു ത​​​​ട്ടി​​​​ക്കൊ​​​​ണ്ടുപോ​​​​യ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ​​​​യാ​​​​ണ് മോ​​​​ചി​​​​പ്പി​​​​ച്ച​​​​ത്.

രാ​​​​ജ്യ​​​​ത്ത് അ​​​​ടു​​​​ത്തി​​​​ടെ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടുപോ​​​​ക​​​​ലു​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യി​​​​രു​​​​ന്നു ന​​​​വം​​​​ബ​​​​ര്‍ 21നു ​​​​ന​​​​ട​​​​ന്ന​​​​ത്. 303 കു​​​​ട്ടി​​​​ക​​​​ളെ​​​​യും 12 അ​​​​ധ്യാ​​​​പ​​​​ക​​​​രെ​​​​യു​​​​മാ​​​​ണ് ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്.ഇ​​​​തി​​​​ല്‍ 50 പേ​​​​ര്‍ ര​​​​ക്ഷ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഈ ​​​​മാ​​​​സം ആ​​​​ദ്യം 100 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ മോ​​​​ചി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

നി​​​​ല​​​​വി​​​​ല്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ ആ​​​​രുംത​​​​ന്നെ സാ​​​​യു​​​​ധസം​​​​ഘ​​​​ത്തി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലി​​​​ല്ലെ​​​​ന്നാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ വി​​​​ശ​​​​ദ​​​​മാ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നോ​​​​ട​​​​കം 230 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ സാ​​​​യു​​​​ധസം​​​​ഘ​​​​ത്തി​​​​ന്‍റെ പി​​​​ടി​​​​യി​​​​ല്‍​നി​​​​ന്ന് മോ​​​​ചി​​​​പ്പി​​​​ച്ച​​​​താ​​​​യാ​​​​ണ് നൈ​​​​ജീ​​​​രി​​​​യ​​​​യു​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​ക്താ​​​​വ് ബ​​​​യോ ഒ​​​​നാ​​​​നു​​​​ഗ വി​​​​ശ​​​​ദ​​​​മാ​​​​ക്കി​​​​യ​​​​ത്. മോ​​​​ച​​​​ന​​ദ്ര​​​​വ്യം ന​​​​ല്‍​കി​​​​യാ​​​​ണോ കു​​​​ട്ടി​​​​ക​​​​ളെ മോ​​​​ചി​​​​പ്പി​​​​ച്ച​​​​തെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ ഇ​​​​നി​​​​യും വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ല.

Tags : Nigeria kidnapped students freed St. Mary's Catholic School in Niger

Recent News

Up