ഏഥൻസ്: അഭയാർഥികളുമായി പോയ സ്പീഡ് ബോട്ട് ഗ്രീസ് കോസ്റ്റ് കാർഡിന്റെ കപ്പലിടിച്ച് മുങ്ങി 15 പേർ മരിച്ചു. 24 പേരെ രക്ഷപ്പെടുത്തി.
ഗ്രീസിലെ ചിയോസ് കടലിടുക്കിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. മരിച്ചവരെല്ലാം ബോട്ടിലുണ്ടായിരുന്ന അഭയാർഥികളാണ്.
ബോട്ട് അപകടകരമായ ദിശയിലായിരുന്നുവെന്ന് ഗ്രീക്ക് കോസ്റ്റ്ഗാർഡ് വൃത്തങ്ങൾ അറിയിച്ചു. ഗ്രീസിലെ ദക്ഷിണതീരത്ത് 2023 ജൂണിൽ അഭയാർഥികളുമായി പോയ മത്സ്യബന്ധനബോട്ട് മുങ്ങി നൂറിലേറെ പേർ മരിച്ചിരുന്നു.
Tags : boat collision refugees die Athens speedboat Greek Coast Guard ship