ലോസ് ആഞ്ചലസ്: ടിബറ്റന്‍ ആത്മീയ ഗുരു ദലൈലാമയ്ക്കും അമേരിക്കന്‍ സംവിധായകന് സ്റ്റീവന്‍ സ്പില്‍ബര്‍ഗിനും ആദ്യമായി ഗ്രാമി പുരസ്കാരം.
മികച്ച ഓഡിയോ ബുക്ക്, നരേഷന്, സ്റ്റോറി ടെല്ലിംഗ് ആന്‍ഡ് റിക്കാഡിംഗ് എന്നീ പുരസ്കാരങ്ങളാണ് ദലൈലാമ നേടിയത്. ‘മെഡിറ്റേഷന്‍സ്: ദ റിഫ്ലക്ഷന്‍സ് ഓഫ് ഹിസ് ഹോളിനസ് ദ ദലൈലാമ’ എന്ന സ്പോക്കണ്- വേര്‍ഡ് ആല്ബമാാണു പുരസ്കാരം നേടിയത്. സമാധാനം, കരുണ, മാനവികതയുടെ ഐക്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ധ്യാനചിന്തകളുമാണ് ആല്‍ബത്തിന്റെ ഇതിവൃത്തം.
“ഇതൊരു വ്യക്തിപരമായ നേട്ടമായി ഞാന്‍ കാണുന്നില്ല, മറിച്ച് സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്വത്തിനുള്ള അംഗീകാരമായാണ് കാണുന്നത്’’ -ദലൈലാമ പ്രതികരിച്ചു. ദലൈലാമയ്ക്ക് വേണ്ടി ഗായകന് റൂഫസ് വെയ്ന്റൈറ്റ് അവാര്‍ഡ് സ്വീകരിച്ചു.
‘മ്യൂസിക് ഫോര്‍ ജോണ്‍ വില്യംസ്’ മികച്ച സംഗീത സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയതോടെയാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് തന്റെ ആദ്യ ഗ്രാമി അവാര്‍ഡ് നേടിയത്. ഇതോടെ എമ്മി, ഗ്രാമി, ടോണി, ഓസ്കര് എന്നീ പുരസ്കാരങ്ങള്‍ നേടി ഇഗോട്ട് ക്ലബ്ബിൽ സ്പില്‍ബര്‍ഗ് അംഗമായി.
കൊറിയന്‍ ബാന്‍ഡായ ‘കെ-പോപ്പ് ഡീമണ്‍ ഹണ്ടേഴ്സി’ലെ ‘ഗോള്‍ഡന്‍’ എന്ന ഗാനം മികച്ച ഗാനത്തിനുള്ള പുരസ്കാരവും നേടി.
അമേരിക്കന്‍ റാപ്പര്‍ കെന്‍ഡ്രിക് ലാമര്‍ റാപ്പ് വിഭാഗത്തില്‍ മൂന്ന് പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ഇതോടെ കെന്‍ഡ്രിക് ലാമര്‍ ഏറ്റവും കൂടുതല്‍ ഗ്രാമി അവാര്‍ഡുകള്‍ (27 എണ്ണം) നേടിയ റാപ്പറായി മാറി.
Tags : Dalai Lama Spielberg Grammy award first Grammy