x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി സ്ഫോ​ട​ന​ക്കേ​സ്: പാ​ക്കി​സ്ഥാ​നി​ലും ജാ​ഗ്ര​ത, നോ​ട്ടീ​സ് ടു ​എ​യ​ർ​മെ​ൻ പു​റ​ത്തി​റ​ക്കി


Published: November 11, 2025 10:11 AM IST | Updated: November 11, 2025 10:11 AM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ സു​ര​ക്ഷാ ജാ​ഗ്ര​ത ഉ​യ​ർ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്.

ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​ത്യാ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് മു​ന്ന​റി​യി​പ്പു​ക​ളെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ എ​ല്ലാ വ്യോ​മ​താ​വ​ള​ങ്ങ​ളി​ലും എ​യ​ർ​ഫീ​ൽ​ഡു​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ന്നും ബു​ധ​നാ​ഴ്ച​യും നോ​ട്ടീ​സ് ടു ​എ​യ​ർ​മെ​ൻ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ക​ര​സേ​ന, നാ​വി​ക​സേ​ന, വ്യോ​മ​സേ​ന എ​ന്നി​വ​യോ​ട് ഏ​ത് സാ​ഹ​ച​ര്യ​ങ്ങ​ളെ​യും നേ​രി​ടാ​ൻ ത​യാ​റെ​ടു​ക്കാ​നും പാ​ക് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​ന്‍റെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ലെ വ്യോ​മാ​തി​ർ​ത്തി സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

Tags : Delhi Blast Pakistan NOTAM High Alert

Recent News

Up