x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​നി​സ്വേ​ല​ൻ വ്യോ​മാ​തി​ർ​ത്തി ഒ​ഴി​വാ​ക്കാ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ളോ​ട് ഡോ​ണ​ൾ​ഡ് ട്രം​പ്


Published: November 30, 2025 05:08 AM IST | Updated: November 30, 2025 05:08 AM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: വെ​നി​സ്വേ​ല​ൻ വ്യോ​മാ​തി​ർ​ത്തി ഒ​ഴി​വാ​ക്കാ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ, പൈ​ല​റ്റു​മാ​ർ എ​ന്നി​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ല​ഹ​രി​ക​ട​ത്ത് ആ​രോ​പി​ച്ച് വെ​ന​സ്വേ​ല​യ്ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന ഭീ​ഷ​ണി​ക്കു പി​ന്നാ​ലെ​യാ​ണ് വ്യോ​മാ​തി​ർ​ത്തി ഒ​ഴി​വാ​ക്കാ​ൻ രാ​ജ്യാ​ന്ത​ര വി​മാ​ന​ക്ക​മ്പ​നി​ക​ളോ​ട് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

സാ​ധാ​ര​ണ​നി​ല​യി​ൽ അ​ത​തു രാ​ജ്യം ത​ന്നെ​യാ​ണു വ്യോ​മ​മേ​ഖ​ല അ​ട​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ക. ട്രം​പി​ന്‍റെ നി​ർ​ദേ​ശ​ത്തെ വെ​ന​സ്വേ​ല​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​പ​ല​പി​ച്ചു. നീ​ക്കം കൊ​ളോ​ണി​യ​ലി​സ്റ്റ് ഭീ​ഷ​ണി​യാ​ണെ​ന്നും വെ​ന​സ്വേ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​രു​ക​ട​ന്ന​തും നി​യ​മ​വി​രു​ദ്ധ​വു​മാ​യ ആ​ക്ര​മ​ണ​ത്തെ നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു.

വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ട്രം​പ് ഭ​ര​ണ​കൂ​ടം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ്യോ​മ​പാ​ത അ​ട​ച്ചു​കൊ​ണ്ടു​ള്ള പു​തി​യ പ്ര​ഖ്യാ​പ​നം. വെ​ന​സ്വേ​ല​യ്ക്കു മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നു ക​ഴി​ഞ്ഞ​യാ​ഴ്ച അ​മേ​രി​ക്ക​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കു ട്രം​പ് ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ഇ​തെ​ത്തു​ട​ർ​ന്ന് സ​ർ​വീ​സ് നി​ർ​ത്തി​യ ആ​റ് പ്ര​മു​ഖ അ​മേ​രി​ക്ക​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ അം​ഗീ​കാ​രം വെ​ന​സ്വേ​ല പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.

വെ​ന​സ്വേ​ല സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് യു​എ​സി​ലേ​ക്ക് ല​ഹ​രി​ക​ട​ത്ത് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ട്രം​പി​ന്‍റെ ആ​രോ​പ​ണം. ഇ​ത് വെ​ന​സ്വേ​ല നി​ഷേ​ധി​ച്ചി​രു​ന്നു.

Tags : Donald Trump airlines avoid Venezuelan airspace

Recent News

Up