x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യു​ടെ ഇ​പ്പോ​ഴ​ത്തെ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ല്‍ ത​നി​ക്ക് അ​ഭി​മാ​നം: ട്രം​പ്


Published: February 10, 2026 03:26 AM IST | Updated: February 10, 2026 03:28 AM IST

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യു​ടെ ഇ​പ്പോ​ഴ​ത്തെ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ല്‍ ത​നി​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ ഈ ​നി​ല​യി​ൽ എ​ത്തി​ച്ച​ത് ത​ന്‍റെ ക​ഴി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

അ​മേ​രി​ക്ക​ന്‍ സ​മ്പ​ദ് വ്യ​വ​സ്ഥി​ല്‍ തൃ​പ്ത​ര​ല്ലെ​ന്നു പ​ല​രും അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. ചി​ല പ്ര​ധാ​ന വ​സ്തു​ക്ക​ളു​ടെ വി​ല ഉ​യ​ര്‍​ന്ന​തി​ന് കാ​ര​ണം ത​ന്‍റെ മു​ന്‍​ഗാ​മി​യാ​യ ജോ ​ബൈ​ഡ​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി​ക​ളാ​ണെ​ന്നും ട്രം​പ് വി​മ​ര്‍​ശി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ എ​ന്‍​പി​ആ​ര്‍, മാ​രി​സ്റ്റ്പി, ബി​എ​സ് ന്യൂ​സ് സ​ര്‍​വേ​യി​ല്‍ ട്രം​പി​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളെ 59 ശ​ത​മാ​നം പേ​ർ എ​തി​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും അം​ഗീ​ക​രി​ക്കാ​തെ​യാ​ണ് ട്രം​പ് പു​തി​യ അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Tags : Donald trump us economy Washington

Recent News

Up