x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ സ്ഥാനമേറ്റു


Published: December 7, 2025 11:32 PM IST | Updated: December 7, 2025 11:35 PM IST

ലണ്ടൻ: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യൂറോപ്പിനായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ സ്ഥാനമേറ്റു. യുകെയിലെ പ്രാദേശിക സമയം രാവിലെ പത്തിന് മേജര്‍ ആർച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പേപ്പൽ പതാക ഉയര്‍ത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

യുകെയിലെ ലെസ്റ്ററിലൂള്ള മാർ ഇവാനിയോസ് നഗറിൽ ആയിരുന്നു ചടങ്ങുകൾ. രാവിലെ നടന്ന കുർബാനയ്ക്ക് മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാർമ്മികത്വം വഹിച്ചു. സഭയിലെ മെത്രാപ്പോലിത്തമാരും ഓസ്ട്രിയ, ജർമനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, അയർലൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലങ്കര കത്തോലിക്ക സഭ കോ–ഓർഡിനേറ്റർമാരും യുകെ റീജിയന്‍റെ മുൻ കോ–ഓർഡിനേറ്റർമാരും സഹകാർമികരായി.

ആഷ്ഫെഡ് എംപി സോജൻ ജോസഫ് ആശംസ അറിയിച്ചു സംസാരിച്ചു. ഉച്ചക്ക് 02.30ന് മെത്രാപ്പോലിത്തമാരും വൈദികരും പങ്കെടുത്ത പ്രദക്ഷിണത്തോടെ സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചു. മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാർമ്മികത്വം വഹിച്ചു. ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ഡോ. ജോസഫ് മാർ തോമസ്, ഡോ. തോമസ് മാർ യൗസേബിയോസ്, ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ്, ഡോ.മാത്യൂസ് മാർ പക്കോമിയോസ്, ഡോ. ആന്‍റണി മാർ സിൽവാനോസ് എന്നിവർ സഹകാർമികത്വം വഹിച്ചു.

മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ആയി നിയമിച്ചു കൊണ്ടുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ ഉത്തരവ് സിനഡ് സെക്രട്ടറി ആർച്ച്ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത വായിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ റവ. ഡോ. ലൂയിസ് ചരുവിള പാപ്പി സ്വാഗതം ആശംസിച്ച യോഗം, നോട്ടിംഗ്ഹാം ബിഷപ് മോസ്റ്റ് റവ.പാട്രിക് മിക്ക്കെന്നി ഉദ്ഘാടനം ചെയ്തു.

കിഴക്കൻ സഭകൾക്കായുള്ള പ്രീഫെക്റ്റ് കർദിനാൾ ക്ലാഡിയോ ഗുഗെരോട്ടിയുടെ സന്ദേശം അഭിവന്ദ്യ ആന്‍റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ ചടങ്ങിൽ വായിച്ചു. സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ്, ആഫ്രിക്ക, യുകെ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.എബ്രഹാം മാർ സ്തേഫാനോസ്, ബർമിംഗ്ഹാം രൂപതയുടെ സഹായ മെത്രാൻ മോസ്റ്റ് റവ. റിച്ചാർഡ് വാക്കർ, മുവാറ്റുപുഴ ഭദ്രാസന മെത്രാപ്പോലീത്തായും മുൻ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്ററുമായ ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ്, യൂറോപ്പ് ആൻഡ് യുകെ ക്ലർജി റെപ്രസെന്‍റേറ്റീവ് മോൺ. ഡോ. കുര്യാക്കോസ് ചെറുപുഴത്തോട്ടത്തിൽ എന്നിവർ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി.

തുടർന്ന് യുകെ മലങ്കര കാത്തലിക് ക്വയർ ഗാനാലാപനം നടത്തി. യുകെ നാഷണൽ കൗൺസിൽ സെക്രട്ടറി ശ്രീ.റോണി ജേക്കബ് ആശംസ അർപ്പിച്ചു സംസാരിച്ചു. യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ് മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ യുകെ നാഷണൽ കൗൺസിലിന്‍റെ ജോയിന്‍റ് സെക്രട്ടറിയായ പ്രിൻസി വർഗീസ് പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

Tags : dr. kuriakose mar osthathios malankara catholic church

Recent News

Up