x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈ​ജീ​രി​യ​യി​ൽ മോസ്കിൽ സ്ഫോ​ട​നം; ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു


Published: December 25, 2025 07:31 AM IST | Updated: December 26, 2025 10:36 AM IST

അ​ബു​ജ: നൈ​ജീ​രി​യ​യി​ലെ മു​സ്ലീം പ​ള്ളി​യി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. വ​ട​ക്കു​കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ മൈ​ഡു​ഗു​രി​യി​ലെ ഗാം​ബോ​റു മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള മോസ്കിലാ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

സ​ന്ധ്യാ നി​സ്കാ​ര​ത്തി​നാ​യി വി​ശ്വാ​സി​ക​ൾ മ​സ്ജി​ദി​ലെ​ത്തി​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. മോസ്കിന്‍റെ ഉ​ള്ളി​ൽ വ​ച്ചി​രു​ന്ന ബോം​ബാ​ണ് പ്രാ​ർ​ത്ഥ​ന​യ്ക്കി​ട​യി​ൽ പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ചാ​വേ​റാ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്നും സം​ശ​യി​ക്കു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. മ​ര​ണ സം​ഖ്യ ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി വ​രി​ക​യാ​ണ്.

ബോ​ർ​ണോ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മൈ​ഡു​ഗു​രി ദീ​ർ​ഘ​കാ​ല​മാ​യി ക​ലാ​പ കേ​ന്ദ്ര​മാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ന​ഗ​ര​ത്തി​ൽ വ​ലി​യ ആ​ക്ര​മ​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നി​ല്ല. അ​വ​സാ​ന​മാ​യി 2021ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

Tags : Explosion Muslim mosque Seven killed

Recent News

Up