x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​റി​യ​യി​ലെ അഭയാർഥി ക്യാ​ന്പി​ൽ​നി​ന്ന് വിദേശ ഭീ​ക​ര​രു​ടെ കു​ടും​ബ​ങ്ങ​ളെ ക​ട​ത്തി


Published: February 16, 2026 04:04 AM IST | Updated: February 16, 2026 04:04 AM IST

ഡ​​​​മാ​​​​സ്ക​​​​സ്: വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സി​​​​റി​​​​യ​​​​യി​​​​ലെ അ​​​​ൽ-​​​​ഹൊ​​​​ൽ ക്യാ​​​​ന്പി​​​​ൽ പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന വി​​​ദേ​​​ശി​​​ക​​​ളാ​​​യ ഐ​​​​എ​​​​സ് ഭീ​​​​ക​​​​ര​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ ക്യാ​​​​ന്പി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

പി​​​​ടി​​​​യി​​​​ലാ​​​​യ​​​​തോ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തോ ആ​​​​യ വി​​​​ദേ​​​​ശ ഐ​​​​എ​​​​സ് ഭീ​​​​ക​​​​ര​​​​രു​​​​ടെ ഭാ​​​​ര്യ​​​​മാ​​​​രും കു​​​​ട്ടി​​​​ക​​​​ളു​​​​മു​​​​ൾ​​​​പ്പെ​​​​ടെ 6300 ഓ​​​​ളം പേ​​​​രാ​​​​ണു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്. രാ​​​​ത്രി​​​​യു​​​​ടെ മ​​​​റ​​​​വി​​​​ൽ ആ​​​​യു​​​​ധ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ പു​​​​രു​​​​ഷ​​​​ന്മാ​​​​ർ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തി സ്ത്രീ​​​​ക​​​​ളെ​​​​യും കു​​​​ട്ടി​​​​ക​​​​ളെ​​​​യും കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്.

ഹാ​​​​സാ​​​​കെ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട മ​​​​രു​​​​ഭൂ​​​​മി​​​​യി​​​​ലാ​​​​ണ് ഐ​​​​എ​​​​സ് ഭീ​​​​ക​​​​ര​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളെ പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സി​​​​റി​​​​യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ക്യാ​​​​ന്പാ​​​​യ അ​​​​ൽ-​​​​ഹൊ​​​​ൽ സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന​​​​ത്. ജ​​​​നു​​​​വ​​​​രി 20ന് ​​​​കു​​​​ർ​​​​ദ് സൈ​​​​ന്യം പി​​​​ന്മാ​​​​റു​​​​ക​​​​യും സി​​​​റി​​​​യ​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് സ​​​​മ്മ​​​​ർ​​​​ദ​​​​മേ​​​​റു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ​​​​യാ​​​​ണ് ഭീ​​​​ക​​​​ര​​​​കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ക്യാ​​​​ന്പ് വി​​​​ട്ടു​​​​പോ​​​​യ​​​​ത്.

ക്യാ​​​​ന്പി​​​​ലാ​​​​കെ 15,000 സി​​​​റി​​​​യ​​​​ക്കാ​​​​രും 3000 ഇ​​​​റാ​​​​ക്കി​​​​ക​​​​ളു​​​​മു​​​​ൾ​​​​പ്പെ​​​​ടെ 24,000 പേ​​​​രെ​​​​യാ​​​​ണു പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. അ​​​​ന​​​​ക്സ് എ​​​​ന്ന​​​​പേ​​​​രി​​​​ലു​​​​ള്ള അ​​​​തീ​​​​വ​​​​സു​​​​ര​​​​ക്ഷ​​​​യു​​​​ള്ള ഭാ​​​​ഗ​​​​ത്താ​​​​യി​​​​രു​​​​ന്നു 40 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 6300 സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്. റ​​​​ഷ്യ, സെ​​​​ൻ​​​​ട്ര​​​​ൽ ഏ​​​​ഷ്യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ് ഇ​​​​വ​​​​രി​​​​ലേ​​​​റെ​​​​യും. വി​​​​ദേ​​​​ശി​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള ക്യാ​​​​ന്പി​​​​ലെ 80 ശ​​​​ത​​​​മാ​​​​നം അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ളും ര​​​​ക്ഷ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് സി​​​​റി​​​​യ​​​​ൻ വി​​​​ദ​​​​ഗ്ധ​​​​നാ​​​​യ ആ​​​​ർ​​​​ത​​​​ർ ഖ്വ​​​​സ്നാ​​​​യി​​​​യു​​​​ടെ അ​​​​നു​​​​മാ​​​​നം.

Tags : Families of foreign terrorists Syria

Recent News

Up