വാഷിംഗ്ടൺ: മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ഡിക് ചിനി (റിച്ചാർഡ് ബ്രൂസ് ചിനി, 84) അന്തരിച്ചു. ജോർജ് ഡബ്ല്യൂ ബുഷ് പ്രസിഡന്റായിരുന്ന കാലത്ത് (2001 മുതൽ 2009) അദ്ദേഹം വൈസ് പ്രസിഡന്റായിരുന്നു
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റായാണ് ഡിക് ചിനി അറിയപ്പെടുന്നത്. അഫ്ഗാൻ യുദ്ധവും ഇറാഖ് അധിനിവേശവും ഡിക് ചെനിയുടെ തലയിലുദിച്ച പദ്ധതിയായിരുന്നുവെന്നാണ് വിലയിരുത്തൽ.
2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ശേഷം യുഎസിന്റെ അഫ്ഗാൻ ആക്രമണത്തിന് പിന്നിൽ സുപ്രധാന പങ്കുവഹിച്ചതും ഇദ്ദേഹമായിരുന്നു. റിപ്പബ്ലിക്കൻ നേതാവായിരുന്ന ഡിക് ചിനി അവസാന കാലത്ത് ട്രംപിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
Tags : dick cheney former us vice president die Republican party