x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാക്കിസ്ഥാനിൽ ഹൈന്ദവ കർഷകനെ ഭൂവുടമ വെടിവച്ചു കൊന്നു


Published: January 10, 2026 10:15 PM IST | Updated: January 10, 2026 10:15 PM IST

ക​റാ​ച്ചി: ​പാ​ക്കി​സ്ഥാ​നി​ൽ ഹൈ​ന്ദ​വ ക​ർ​ഷ​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധം.
സി​ന്ധ് പ്ര​വി​ശ്യ​യി​ൽ ഒ​രാ​ഴ്ച മു​ന്പു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കൈ​ലാ​ഷ് കോ​ലി (19) എ​ന്ന കു​ടി​യാ​നെ ഭൂ​വു​ട​മ​സ്ഥ​നാ​യ സ​ർ​ഫ​റാ​സ് നി​സാ​മ​ണി വെ​ടി​വ​ച്ചു​കൊ​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ കോ​ലി സം​ഭ​വ​സ്ഥ​ത്തു​ന്നെ മ​രി​ച്ചു​വീ​ണു.

നി​സാ​മ​ണി​യു​ടെ സ്ഥ​ല​ത്ത് കു​ടി​ൽ കെ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.സം​ഭ​വ​സ​മ​യ​ത്ത് നി​സാ​മ​ണി ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് കോ​ലി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

അ​ധി​കാ​ര​ത്തി​ൽ സ്വാ​ധീ​ന​മു​ള്ള നി​സാ​മ​ണി​യെ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ന്ദ​വ​സ​മു​ദാ​യ​വും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി; കോ​ലി​യു​ടെ കു​ടും​ബ​ത്തി​ന് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ള്ള ചി​ല​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും നി​സാ​മ​ണി​യെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

Tags : Hindu farmer shot dead landlord Pakistan Kailash Kohli

Recent News

Up