x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനാധിപത്യ നേതാവ് ജിമ്മി ലായ് കുറ്റക്കാരനെന്ന് ഹോങ്കോംഗ് കോടതി


Published: December 16, 2025 01:14 AM IST | Updated: December 16, 2025 01:14 AM IST

ഹോ​​​ങ്കോം​​​ഗ്: ​​​ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ​​​വാ​​​ദി നേ​​​താ​​​വും മാ​​​ധ്യ​​​മ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ട​​​മ​​​യു​​മാ​​​യ ജി​​​മ്മി ലാ​​​യി​​​ക്കെ​​​തി​​​രേ കോ​​​ട​​​തി​​​വി​​​ധി.

വി​​​ദേ​​​ശ​​​ശ​​​ക്തി​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് ചൈ​​ന​​​യ്ക്കും ഹോ​​​ങ്കോം​​​ഗി​​​നും എ​​​തി​​​രേ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു, സ്വ​​​ന്തം ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള പ​​​ത്ര​​​ത്തി​​​ലൂ​​​ടെ ദേ​​​ശ​​​ദ്രോ​​​ഹ ലേ​​​ഖ​​​ന​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ തെ​​​ളി​​​ഞ്ഞ​​​താ​​​യി ഹോം​​​ങ്കോം​​​ഗ് കോ​​​ട​​​തി ഇ​​​ന്ന​​​ലെ വ്യ​​​ക്ത​​​മാ​​​ക്കി. ശി​​​ക്ഷ അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം ​ആ​​​ദ്യം വി​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. ജീ​​​വ​​​പ​​​ര്യ​​ന്തം ല​​​ഭി​​​ച്ചേ​​​ക്കും.

ഹോ​​​ങ്കോം​​​ഗി​​​നെ വ​​​രു​​​തി​​​യി​​​ലാ​​​ക്കാ​​​ൻ ചൈ​​​ന കൊ​​​ണ്ടു​​​വ​​​ന്ന ദേ​​​ശീ​​​യസു​​​ര​​​ക്ഷാ നി​​​യ​​​മ​​​ത്തി​​​ലെ വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​ര​​​മാ​​​ണു ജി​​​മ്മി ലാ​​​യി​​​യെ വി​​​ചാ​​​ര​​​ണ ചെ​​​യ്ത​​​ത്. എ​​​ഴു​​​പ​​​ത്തെ​​​ട്ടു വ​​​യ​​​സു​​​ള്ള അ​​​ദ്ദേ​​​ഹം 2020 മു​​​ത​​​ൽ ജ​​​യി​​​ലി​​​ലാ​​​ണ്.

ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നാ​​​യ ജി​​​മ്മി ലാ​​​യ് ചൈ​​​ന​​​യു​​​ടെ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ക​​​നാ​​​ണ്. 2019ൽ ​​​ഹോ​​​ങ്കോം​​​ഗി​​​ൽ ചൈ​​​ന​​​യ്ക്കെ​​​തി​​​രേ ന​​​ട​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ നേ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളു​​​മാ​​​ണ്.

അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​പ്പി​​​ൾ ഡെ​​​യ്‌​​​ലി പ​​​ത്ര​​​ത്തി​​​ലൂ​​​ടെ ചൈ​​​ന​​​യ്ക്കും ഹോ​​​ങ്കോം​​​ഗി​​​നും മേ​​​ൽ പാ​​​ശ്ചാ​​​ത്യ ഉ​​​പ​​​രോ​​​ധം ചു​​​മ​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി. പ​​​ത്രം പി​​​ന്നീ​​​ട് പൂ​​​ട്ടി​​​യി​​​രു​​​ന്നു.

ജിമ്മി ലാ​​​യി ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​നാ​​​ണെ​​​ങ്കി​​​ലും ചൈ​​​ന സ്വ​​​ന്തം പൗ​​​ര​​​നാ​​​യി​​​ട്ടാ​​ണു ക​​​രു​​​തു​​​ന്ന​​​ത്. ലാ​​​യി​​​യു​​​ടെ ഭാ​​​ര്യ തെ​​​രേ​​​സ​​​യും ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്ഷോ​​​ഭ നേ​​​താ​​​വു​​​കൂ​​​ടി​​​യാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ ജോ​​​സ​​​ഫ് സെ​​​ന്നും വി​​​ധി​​​പ്ര​​​സ്താ​​​വം കേ​​​ൾ​​​ക്കാ​​​ൻ കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

Tags : Hong Kong court democracy leader Jimmy Lai guilty

Recent News

Up