x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാസയിൽ 37 സന്നദ്ധ സംഘടനകൾക്ക് അനുമതി നിഷേധിച്ച് ഇസ്രയേൽ


Published: December 31, 2025 11:34 PM IST | Updated: December 31, 2025 11:34 PM IST

ടെ​​​ൽ അ​​​വീ​​​വ്: ​​​ഗാ​​​സ​​​യി​​​ലും അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ് ബാ​​​ങ്കി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 37 അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​ഹാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി ഇ​​​സ്ര​​​യേ​​​ൽ അ​​​റി​​​യി​​​ച്ചു. പു​​​തി​​​യ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ നി​​​യ​​​മം പാ​​​ലി​​​ക്കാ​​​ത്ത​​​തിന്‍റെ പേ​​​രി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.

ആ​​​ക്‌​​​ഷ​​​ൻ​​​എ​​​യ്ഡ്, ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ റെ​​​സ്ക്യു ക​​​മ്മി​​​റ്റി, നോ​​​ർ​​​വീ​​​ജി​​​യ​​​ൻ റെ​​​ഫ്യൂ​​​ജി കൗ​​​ൺ​​​സി​​​ൽ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ലൈ​​​സ​​​ൻ​​​സ് ഇ​​​ന്ന് അ​​​സാ​​​ധു​​​വാ​​​കും. ഈ ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ 60 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഗാ​​​സ​​​യി​​​ലെ​​​യും വെ​​​സ്റ്റ് ബാ​​​ങ്കി​​​ലെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം.

ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ​​​ന്പൂ​​​ർ​​​ണ വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ സം​​​ഘ​​​ട​​​ന​​​ക​​​ൾ കൈ​​​മാ​​​റാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി വൃ​​​ത്ത​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ഇ​​​സ്ര​​​യേ​​​ലി​​​ലെ പു​​​തി​​​യ നി​​​യ​​​മ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ബ്രി​​​ട്ട​​​ൻ, ഫ്രാ​​​ൻ​​​സ്, കാ​​​ന​​​ഡ, ഡെ​​​ന്മാ​​​ർ​​​ക്ക്, ഫി​​​ൻ​​​ല​​​ൻ​​​ഡ്, ഐ​​​സ്‌​​​ല​​​ൻ​​​ഡ്, ജ​​​പ്പാ​​​ൻ, നോ​​​ർ​​​വേ, സ്വീ​​​ഡ​​​ൻ, സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡ് എ​​​ന്നീ പ​​​ത്ത് രാ​​​ജ്യ​​​ങ്ങ​​​ൾ സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ യു​​​ദ്ധ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന ഗാ​​​സ​​​യി​​​ൽ സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണ​​​വും അ​​​ടി​​​സ്ഥാ​​​ന സേ​​​വ​​​ന​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​കാ​​​ൻ ഈ ​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

എ​​​ന്നാ​​​ൽ, പു​​​തി​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ ഗാ​​​സ​​​യി​​​ലെ സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണ​​​ത്തെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു.

Tags : Israel denies permits NGOs Gaza

Recent News

Up