x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുഡാനിൽ കൂട്ടക്കൊല; വിമതർക്ക് ആയുധം ലഭിക്കുന്നതു തടയണമെന്ന് യുഎസ്


Published: November 15, 2025 12:06 AM IST | Updated: November 15, 2025 12:06 AM IST

ഒ​​​ട്ടാ​​​വ: ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധം ന​​​ട​​​ക്കു​​​ന്ന സു​​​ഡാ​​​നി​​​ലെ വി​​​മ​​​ത​​​സേ​​​ന​​​യാ​​​യ റാ​​​പ്പി​​​ഡ് ആ​​​ക്‌ഷൻ ഫോ​​​ഴ്സ​​​സ് (ആ​​​ർ​​​എ​​​സ്എ​​​ഫ്) എ​​​ൽ ഫാ​​​ഷ​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ളെ കൂ​​​ട്ട​​​ക്കൊ​​​ല ചെ​​​യ്യു​​​ന്ന​​​താ​​​യി യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ ആ​​​രോ​​​പി​​​ച്ചു.

മാ​​​ന​​​ഭം​​​ഗം, ഇ​​​ത​​​ര ലൈം​​​ഗി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ മു​​​ത​​​ലാ​​​യ​​​വ ആ​​​ർ​​​എ​​​സ്എ​​​ഫ് ന​​​ട​​​ത്തു​​​ന്നു. ആ​​​ർ​​​എ​​​സ്എ​​​ഫി​​​ന് ആ​​​യു​​​ധം ല​​​ഭി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​ക​​​ണം. കാ​​​ന​​​ഡ​​​യി​​​ൽ ജി- ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു റൂ​​​ബി​​​യോ.

സു​​​ഡാ​​​നി​​​ൽ സൈ​​​ന്യ​​​വും ആ​​​ർ​​​എ​​​സ്എ​​​ഫും ത​​​മ്മി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന യു​​​ദ്ധ​​​ത്തി​​​ൽ ഒ​​​ന്ന​​​ര ല​​​ക്ഷം പേ​​​ർ മ​​​രി​​​ച്ച​​​താ​​​യാ​​​ണു ക​​​ണ​​​ക്ക്. ഒ​​​ന്ന​​​ര വ​​​ർ​​​ഷം നീ​​​ണ്ട ഉ​​​പ​​​രോ​​​ധ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ ക​​​ഴി​​​ഞ്ഞ മാ​​​സ​​​മാ​​​ണ് ആ​​​ർ​​​എ​​​സ്ഫ് പോ​​​രാ​​​ളി​​​ക​​​ൾ സു​​​ഡാ​​​ൻ സേ​​​ന​​​യി​​​ൽ​​​നി​​​ന്ന് എ​​​ൽ ഫാ​​​ഷ​​​ർ ന​​​ഗ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. എ​​​ൽ ഫാ​​​ഷ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ദാ​​​ർ​​​ഫു​​​ർ മേ​​​ഖ​​​ല​​​യി​​​ൽ ആ​​​ർ​​​എ​​​സ്എ​​​ഫ് പോ​​​രാ​​​ളി​​​ക​​​ൾ അ​​​റ​​​ബ് ഇ​​​ത​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു നേ​​​ർ​​​ക്കു ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ വം​​​ശീ​​​യ ഉ​​​ന്മൂ​​​ല​​​ന​​​ത്തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

യു​​​എ​​​ഇ ആ​​​ണ് ആ​​​ർ​​​എ​​​സ്എ​​​ഫി​​​ന് ആ​​​യു​​​ധം ന​​​ല്കു​​​ന്ന​​​തെ​​​ന്ന് സു​​​ഡാ​​​ൻ സേ​​​ന ആ​​​രോ​​​പി​​​ക്കു​​​ന്നത്. എന്നാൽ യു​​​എ​​​ഇ​​​യും ആ​​​ർ​​​എ​​​സ്എ​​​ഫും ആ​​​രോ​​​പ​​​ണം നി​​​ഷേ​​​ധി​​​ക്കു​​​ന്നു.

യു​​​എ​​​ഇ, റ​​​ഷ്യ, സെ​​​ർ​​​ബി​​​യ, ചൈ​​​ന, തു​​​ർ​​​ക്കി, യെ​​​മ​​​ൻ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ച ആ​​​യു​​​ധ​​​ങ്ങ​​​ൾ സു​​​ഡാ​​​ൻ ആ​​​ഭ്യ​​​ന്ത​​​രയു​​​ദ്ധ​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​യി ആം​​​ന​​​സ്റ്റി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സം​​​ഘ​​​ട​​​ന ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. യു​​​എ​​​ഇ​​​യി​​​ൽ​​​നി​​​ന്ന് ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ചാ​​​ഡ് വ​​​ഴി​​​യാ​​​ണ് ഇ​​​വ സു​​​ഡാ​​​നി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന​​​ത്.

Tags : Sudan Massacre US prevent rebels from getting weapons US State Secretary marco rubio

Recent News

Up