x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​ര​ട്ട​ത്താ​പ്പ് പാ​ടി​ല്ല: ന​രേ​ന്ദ്ര​മോ​ദി


Published: November 23, 2025 09:02 PM IST | Updated: November 23, 2025 09:08 PM IST

ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​ര​ട്ട​ത്താ​പ്പ് പാ​ടി​ല്ലെ​ന്ന് ജി20 ​ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. സ​മ്പൂ​ർ​ണ ഐ​ക്യ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ ആ​വ​ശ്യ​മെ​ന്നും ജി20 ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ കാ​ലാ​നു​സൃ​ത​മാ​യി​ട്ടു​ള്ള പ​രി​ഷ്ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും മോ​ദി ആ​വ​ർ​ത്തി​ച്ചു. യു​എ​ൻ അ​ട​ക്ക​മു​ള്ള ആ​ഗോ​ള സ്ഥാ​പ​ന​ങ്ങ​ൾ 21-ാം നൂ​റ്റാ​ണ്ടി​ലെ യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളി​ൽ നി​ന്നും വ​ള​രെ അ​ക​ലെ​യാ​ണെ​ന്നും മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി.

ബ്ര​സീ​ലു​മാ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മാ​യും സാ​ങ്കേ​തി​ക വി​ദ്യാ കൈ​മാ​റ്റ​ത്തി​ന് സം​വി​ധാ​നം വേ​ണ​മെ​ന്നും മോ​ദി നി​ർ​ദേ​ശി​ച്ചു. അ​ടു​ത്ത വ​ർ​ഷം ഇ​ന്ത്യ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ഐ ഇം​പാ​ക്ട് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് മോ​ദി നേ​താ​ക്ക​ളെ ക്ഷ​ണി​ച്ചു.

Tags : g20 summit narendra modi southafrica Johannesburg

Recent News

Up