x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൊ​ബേ​ൽ മെഡൽ വെനസ്വേലയിലേക്കു കൊണ്ടുപോകും: മരിയ മച്ചാഡോ


Published: December 11, 2025 10:21 PM IST | Updated: December 11, 2025 10:21 PM IST

ഓ​സ്‌​ലോ: ​സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​രം വെ​ന​സ്വേ​ല​യി​ലെ​ത്തി​ക്കു​മെ​ന്ന് വെ​ന​സ്വേ​ല​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് മ​രി​യ കൊ​റി​ന മ​ച്ചാ​ഡോ.

വെ​ന​സ്വേ​ല​യി​ലെ മ​ഡു​റോ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭീ​ഷ​ണി അ​വ​ഗ​ണി​ച്ച് നൊ​ബേ​ൽ പു​ര​സ്കാ​രം സ്വീ​ക​രി​ക്കാ​ൻ ര​ഹ​സ്യ​മാ​യി നോ​ർ​വേ​യി​ലെ​ത്തി​ച്ചേ​ർ​ന്ന ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​രി​യ. അ​തേ​സ​മ​യം, എ​പ്പോ​ഴാ​യി​രി​ക്കും വെന​സ്വേ​ല​യി​ലേ​ക്കു​ള്ള മ​ട​ക്ക​മെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി​യി​ല്ല.

നോ​ർ​വേ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഓ​സ്‌​ലോ​യി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​ര വി​ത​ര​ണ​ച്ച​ട​ങ്ങി​ൽ സ​മ​യ​ത്ത് എ​ത്തി​ച്ചേ​രാ​ൻ മ​രി​യ​യ്ക്കു ക​ഴി​ഞ്ഞി​ല്ല. മ​രി​യ​യു​ടെ മ​ക​ൾ അ​ന കൊ​റി​ന സൂ​സ​യാ​ണ് പു​ര​സ്കാ​രം സ്വീ​ക​രി​ച്ച​ത്. മ​രി​യ മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യാ​ണ് ഓ​സ്‌​ലോ​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

ഓ​സ്‌​ലോ​യി​ലെ ഹോ​ട്ട​ലി​നു മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ ജ​ന​ക്കൂ​ട്ട​ത്തെ മ​രി​യ അ​ഭി​വാ​ദ്യം ചെ​യ്തു. വെ​ന​സ്വേ​ല​ൻ ജ​ന​ത​യ്ക്കു​വേ​ണ്ടി പു​ര​സ്കാ​രം സ്വീ​ക​രി​ക്കാ​നാ​ണ് നോ​ർ​വേ​യി​ലെ​ത്തി​യ​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. വെ​ന​സ്വേ​ല​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന മ​രി​യ ഈ ​വ​ർ​ഷം ജ​നു​വ​രി​ക്കു ശേ​ഷം പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​ണ്.

അ​റ​സ്റ്റ് വാ​റ​ന്‍റ് നേ​രി​ടു​ന്ന മ​രി​യ നോ​ർ​വേ​യി​ൽ പോ​യാ​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാപി​ക്കു​മെ​ന്ന് വെ​ന​സ്വേ​ല​ൻ ഭ​ര​ണ​കൂ​ടം ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

Tags : Nobel Medal Venezuela Maria Machado

Recent News

Up