x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടു; കാ​ര​ണം ക്ലൗ​ഡ്ഫ്ലെ​യ​റി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ


Published: November 18, 2025 11:13 PM IST | Updated: November 18, 2025 11:13 PM IST

ന്യൂ​യോ​ർ​ക്ക്: എ​ക്സ്, ചാ​റ്റ് ജി​പി​ടി അ​ട​ക്ക​മു​ള്ള നി​ര​വ​ധി പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ പ​ല വെ​ബ്സൈ​റ്റു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടു. ക്ലൗ​ഡ് നെ​റ്റ്‌‌‌‌​വ​ർ​ക്കാ​യ ക്ലൗ​ഡ്ഫ്ലെ​യ​റി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ട​സ​ത്തെ​തു​ട​ർ​ന്നാ​ണ് വെ​ബ്സൈ​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ട​ത്. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്ന് ക​മ്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. സൈ​റ്റു​ക​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വി​വി​ധ സേ​വ​ന​ങ്ങ​ള്‍ ന​ൽ​കു​ന്ന​ത് ക്ലൗ​ഡ്‌​ഫ്ലെ​യ​റാ​ണ്. വെ​ബ്സൈ​റ്റു​ക​ൾ​ക്ക് സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക വ​ഴി വേ​ഗ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നും ക്ലൗ​ഡ്ഫ്ലെ​യ​ർ സ​ഹാ​യി​ക്കും.

ചാ​റ്റ് ജി​പി​ടി​യി​ൽ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്ന​താ​യി ഓ​പ്പ​ണ്‍ എ​ഐ വ്യ​ക്ത​മാ​ക്കി. ക്ലൗ​ഡ്‌​ഫ്ലെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണോ പ്ര​ശ്ന​മെ​ന്ന് ക​മ്പ​നി സ്ഥി​രീ​ക​രി​ച്ചി​ല്ല. സൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ൽ പ​ല​വി​ധ​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​താ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു. എ​ക്സ്, സ്പോ​ട്ടി​ഫൈ, ചാ​റ്റ് ജി​പി​ടി, പെ​ർ​പ്ലെ​ക്സി​റ്റി, ജെ​മി​നി, ലെ​റ്റ​ർ​ബോ​ർ​ഡ്, കാ​ൻ​വ തു​ട​ങ്ങി​യ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടു.

Tags : Online platforms down technical glitches Cloudflare

Recent News

Up