x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാക്കിസ്ഥാനിൽ അർധസൈനിക വിഭാഗം ആസ്ഥാനത്തിനു നേരെ ചാവേർ ആക്രമണം; മൂന്നു മരണം


Published: November 24, 2025 10:23 AM IST | Updated: November 24, 2025 10:23 AM IST

പെഷവാർ: പാക്കിസ്ഥാനിലെ അർധസൈനിക വിഭാഗം ആസ്ഥാനത്തിനു നേരെ ആക്രമണം. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ പെഷവാറിലാണ് സംഭവം. ഫ്രണ്ടിയർ കോർപ്സ് ആസ്ഥാനത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

രണ്ടു ചാവേറുകൾ ഹെഡ്ക്വാട്ടേഴ്സ് കോംപ്ലക്സിന് നേരെയും ആക്രമണം നടത്തി. മൂന്ന് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ആദ്യ ചാവേർ ആസ്ഥാനത്തിന്‍റെ കവാടത്തിലും രണ്ടാമൻ കോംപൗണ്ടിലും ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. സൈനിക കന്‍റോൺമെന്‍റിനു സമീപത്താണ് അർ‌ധസൈനിക വിഭാഗം ആസ്ഥാനം. സ്ഥലത്ത് രണ്ടുതവണ സ്ഫോടനശബ്ദവും വെടിയൊച്ചകളും കേട്ടതായി പ്രദേശവാസികൾ അറിയിച്ചു.

പോലീസും സൈന്യവും മേഖലയിൽ എത്തിയിട്ടുണ്ട്. സ്ഥലത്ത് ഇനിയും ആയുധധാരികളുണ്ടെന്നാണ് സംശയിക്കുന്നത്.

Tags : Pakistan Bomb Blast Suicide Attack

Recent News

Up