x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജപ്പാനിൽ പാർലമെന്‍റ് പിരിച്ചുവിട്ടു


Published: January 23, 2026 10:51 PM IST | Updated: January 23, 2026 10:51 PM IST

ടോ​​​ക്കി​​​യോ: ജ​​​പ്പാ​​​നി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​നാ​​​യി ത​​​കാ​​​യി​​​ച്ചി കാ​​​ലാ​​​വ​​​ധി തീ​​​രും മു​​​ന്പേ പാ​​​ർ​​​ല​​​മെ​​​ന്‍റ് പി​​​രി​​​ച്ചു​​​വി​​​ട്ടു.

ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ത​​​കാ​​​യി​​​ച്ചി​​​യു​​​ടെ ജ​​​ന​​​പി​​​ന്തു​​​ണ വോ​​​ട്ടാ​​​ക്കി മാ​​​റ്റാം എ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

ജ​​​പ്പാ​​​നി​​​ലെ ആ​​​ദ്യ വ​​​നി​​​താ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ത​​​കാ​​​യി​​​ച്ചി മൂ​​​ന്നു മാ​​​സം മു​​​ന്പാ​​​ണ് അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​ത്. ത​​​കാ​​​യി​​​ച്ചി​​​യു​​​ടെ ലി​​​ബ​​​റ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി സ​​​മീ​​​പ​​​കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ വ​​​ള​​​രെ മോ​​​ശം പ്ര​​​ക​​​ട​​​ന​​​മാ​​​ണു കാ​​​ഴ്ച​​​വ​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം, മൂ​​​ന്നു​​​മാ​​​സ​​​ത്തെ പ്ര​​​ക​​​ട​​​നം​​​കൊ​​​ണ്ടു​​ത​​​ന്നെ ത​​​കാ​​​യി​​​ച്ചി വ​​​ലി​​​യ ജ​​​ന​​​പ്രി​​​യ നേ​​​താ​​​വാ​​​യി. 70 ശ​​​ത​​​മാ​​​നം ജ​​​ന​​​പി​​​ന്തു​​​ണ അ​​​വ​​​ർ​​​ക്കു​​​ണ്ടെ​​​ന്നാ​​​ണു സ​​​ർ​​​വേ​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

Tags : Parliament Japan dissolved Sanai Takaichi

Recent News

Up