x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലെയോ മാർപാപ്പ അസീസി സന്ദർശിച്ചു


Published: November 21, 2025 12:53 AM IST | Updated: November 21, 2025 12:53 AM IST

അ​​​സീ​​​സി: ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ അ​​​സീ​​​സി ന​​​ഗ​​​രം സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം 8.30ന് ​​​വ​​​ത്തി​​​ക്കാ​​​നി​​​ൽ​​​നി​​​ന്ന് ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ എ​​​ത്തി​​​യ മാ​​​ർ​​​പാ​​​പ്പ, കാ​​​ർ​​​മാ​​​ർ​​​ഗം അ​​​സീ​​​സി ന​​​ഗ​​​ര​​​ത്തി​​​ൽ വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി​​​യു​​​ടെ ക​​​ബ​​​റി​​​ടം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി ബ​​​സി​​​ലി​​​ക്ക​​​യി​​​ലെ​​​ത്തി.

ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ വി​​​ശു​​​ദ്ധ​​​ന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​നു​​​മു​​​ന്നി​​​ൽ പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യ മാ​​​ർ​​​പാ​​​പ്പ ഹ്ര​​​സ്വ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ഈ ​​​പു​​​ണ്യ​​​സ്ഥ​​​ല​​​ത്തേ​​​ക്കു വ​​​രാ​​​നാ​​​യ​​​ത് അ​​​നു​​​ഗ്ര​​​ഹ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ മാ​​​ർ​​​പാ​​​പ്പ, വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സി​​​ന്‍റെ 800-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കം ന​​​മ്മ​​​ൾ ആ​​​ച​​​രി​​​ക്കാ​​​നി​​​രി​​​ക്കെ ലോ​​​കം പ്ര​​​തീ​​​ക്ഷ​​​യു​​​ടെ അ​​​ട​​​യാ​​​ള​​​ങ്ങ​​​ൾ​​​ക്കാ​​​യി തി​​​ര​​​യു​​​ന്ന ഈ ​​​സ​​​മ​​​യ​​​ത്ത് മ​​​ഹാ​​​നും എ​​​ളി​​​മ​​​യു​​​ള്ള​​​വ​​​നും ദ​​​രി​​​ദ്ര​​​നു​​​മാ​​​യ ഈ ​​​വി​​​ശു​​​ദ്ധ​​​നെ ഓ​​​ർ​​​മി​​​ക്കാ​​​ൻ ന​​​മു​​​ക്ക് അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് ഇ​​​റ്റാ​​​ലി​​​യ​​​ൻ ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത​​​ശേ​​​ഷ​​​മാ​​​ണു മാ​​​ർ​​​പാ​​​പ്പ മ​​​ട​​​ങ്ങി​​​യ​​​ത്.

വി​​​ശു​​​ദ്ധ ഫ്രാ​​​ന്‍സി​​​സ് അ​​​സീ​​​സി​​​യു​​​ടെ ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്‌​​​ടം 2026 ഫെ​​​ബ്രു​​​വ​​​രി 22 മു​​​ത​​​ല്‍ മാ​​​ര്‍ച്ച് 22 വ​​​രെ അ​​​സീ​​​സി ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ പൊ​​​തു​​​വ​​​ണ​​​ക്ക​​​ത്തി​​​നാ​​​യി വ​​​യ്ക്കും. വി​​​ശു​​​ദ്ധ​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ന്‍റെ 800-ാം വാ​​​ര്‍ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് എ​​​ട്ട് നൂ​​​റ്റാ​​​ണ്ടു​​​ക​​​ള്‍ക്കു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ളു​​​ടെ പൊ​​​തു​​​വ​​​ണ​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​ത്.

ലോ​​​ക​​​ത്തി​​​ന്‍റെ നാ​​​നാ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​മാ​​​യി ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു തീ​​​ർ​​​ഥാ​​​ട​​​ക​​​ർ എ​​​ത്തു​​​ന്ന തി​​​രു​​​ശേ​​​ഷി​​​പ്പ് വ​​​ണ​​​ക്ക​​​ത്തി​​​നാ​​​യി വി​​​പു​​​ല​​​മാ​​​യ ഒ​​​രു​​​ക്ക​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത്.

Tags : Pope Leo Pope visits Assisi Assisi Town Assisi basilica

Recent News

Up