കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ 47 വയസുള്ള ഒരു വനിത കൊല്ലപ്പെട്ടു. രണ്ട് കുട്ടികളടക്കം 22 പേർക്ക് പരുക്കേറ്റു.
യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ - യുഎസ് ചർച്ച ഇന്ന് നടക്കാനിരിക്കെയാണ് റഷ്യയുടെ ആക്രമണം. ശനിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ കീവിൽ മണിക്കൂറുകളോളം സ്ഫോടനങ്ങൾ നടന്നു.
അഞ്ഞൂറിലേറെ ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു. വൈദ്യുതി നിലയങ്ങൾ തകർത്തതിനാൽ പല ജില്ലകളും ഇരുട്ടിലായി.
Tags : Russian missile attack Kiev Ukraine-US talks one dead