x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദേശികൾ അമേരിക്കക്കാരെ പരിശീലിപ്പിച്ചിട്ട് തിരികെ പോകണമെന്ന് സ്കോട്ട് ബെസന്‍റ്


Published: November 14, 2025 02:02 AM IST | Updated: November 14, 2025 02:02 AM IST

ന്യൂ​​​യോ​​​ർ​​​ക്ക്/​​​വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി: നൈ​​​പു​​​ണ്യ​​​മു​​​ള്ള വി​​​ദേ​​​ശ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ രാ​​​ജ്യ​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​വ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ക​​​യും പി​​​ന്നീ​​​ട് ഇ​​​വ​​​രെ സ്വ​​​ന്തം രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​യ​​​യ്ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്നു യു​​​എ​​​സ് ട്ര​​​ഷ​​​റി സെ​​​ക്ര​​​ട്ട​​​റി സ്കോ​​​ട്ട് ബ​​​സ​​​ന്‍റ്.

എ​​​ച്ച് 1ബി ​​​വീ​​​സ പ​​​ദ്ധ​​​തി​​​യെ ട്രം​​​പ് അ​​​നു​​​കൂ​​​ലി​​​ച്ച​​​തി​​​ന്‍റെ പി​​​റ്റേ​​​ന്നാ​​​ണ് പ​​​രാ​​​മ​​​ർ​​​ശം. “നൈ​​​പു​​​ണ്യ​​​മു​​​ള്ള വി​​​ദേ​​​ശ തൊ​​​ളി​​​ലാ​​​ളി​​​ക​​​ളെ ഇ​​​വി​​​ടെ​​​യെ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ന​​​മ്മു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​ത്. മൂ​​​ന്നോ അ​​​ഞ്ചോ ഏ​​​ഴോ വ​​​ർ​​​ഷ​​​മെ​​​ടു​​​ത്ത് അ​​​വ​​​ർ അ​​​മേ​​​രി​​​ക്ക​​​ക്കാ​​​രെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്ക​​​ട്ടെ..​​​എ​​​ന്നി​​​ട്ട് തി​​​രി​​​കെ പോ​​​ക​​​ട്ടെ. അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ പി​​​ന്നീ​​​ട് എ​​​ല്ലാം ഏ​​​റ്റെ​​​ടു​​​ക്ക​​​ട്ടെ’’ -ബെ​​​സ​​​ന്‍റ് പ​​​റ​​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക​​​യ്ക്ക് ചി​​​ല ക​​​ഴി​​​വു​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ പു​​​റ​​​ത്തു​​​നി​​​ന്നു ക​​​ഴി​​​വു​​​ക​​​ളെ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നു ട്രം​​​പ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. 20-30 വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി കൃ​​​ത്യ​​​ത ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​മാ​​​ണ ജോ​​​ലി​​​ക​​​ൾ​​​ക്ക് പു​​​റം​​​ക​​​രാ​​​ർ ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു യു​​​എ​​​സ് ചെ​​​യ്തി​​​രു​​​ന്ന​​​ത്.

ക​​​പ്പ​​​ലു​​​ക​​​ളോ സെ​​​മി​​​ക​​​ണ്ട​​​ക്‌​​​ട​​​റു​​​ക​​​ളോ ഒ​​​റ്റ രാ​​​ത്രി കൊ​​​ണ്ട് ന​​​മ്മു​​​ടെ ആ​​​ളു​​​ക​​​ൾ​​​ക്ക് നി​​​ർ​​​മി​​​ക്കാ​​​നാ​​​കി​​​ല്ല. ഇ​​​താ​​ണു ട്രം​​​പ് സൂ​​​ചി​​​പ്പി​​​ച്ച​​​തെ​​​ന്നും ബ​​​സ​​​ന്‍റ് വ്യ​​​ക്ത​​​മാ​​​ക്കി. ഫോ​​​ക്സ് ന്യൂ​​​സി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ്, യു​​​എ​​​സി​​​ലേ​​​ക്ക് പു​​​റ​​​ത്തു​​​നി​​​ന്നു ക​​​ഴി​​​വു​​​ക​​​ളെ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​ത്.

Tags : Scott Besant Americans Us trassury secretary

Recent News

Up