വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജറാഡ് കഷ്നർ എന്നിവർ മോസ്കോ സന്ദർശിക്കും. ഇരുവരും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തും. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച.
റഷ്യയുടെ അഭ്യർഥനപ്രകാരമാണ് കൂടിക്കാഴ്ചയെന്നും വ്യാഴാഴ്ച പുട്ടിനെ കാണുമെന്നും വിറ്റ്കോഫ് പറഞ്ഞു. മോസ്കോയിലേക്കു പുറപ്പെടുന്നതിന് മുമ്പ്, ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി യുഎസ്, റഷ്യൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഫലപ്രദമെന്ന് വിറ്റ്കോഫ് പ്രതികരിച്ചപ്പോൾ ക്രിയാത്മകമെന്നായിരുന്നു റഷ്യൻ പ്രതിനിധിയുടെ മറുപടി.
പ്രദേശിക നിയന്ത്രണം, യുക്രെയ്നിന്റെ പരമാധികാരം തുടങ്ങിയ പ്രധാന പ്രശ്നങ്ങളിൽ പരിഹാരമാകാത്തതിനെ തുടർന്ന് ട്രംപിന്റെ സമാധാന പദ്ധതിയിൽ അഭിപ്രായ ഐക്യമുണ്ടാക്കാനായിട്ടില്ല.
Tags : Steve Witkoff Jared Kushner Moscow meet Putin