x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ക്കി​സ്‌​ഥാ​ൻ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​മെ​ന്ന് താ​ലി​ബാ​ൻ


Published: November 26, 2025 07:44 AM IST | Updated: November 26, 2025 07:44 AM IST

കാ​ബൂ​ൾ: പാ​ക്കി​സ്‌​ഥാ​ൻ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് ഉ​ചി​ത​മാ​യി മ​റു​പ​ടി ന​ൽ​കു​മെ​ന്ന് അ​ഫ്‌​ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം. ഞ​ങ്ങ​ളു​ടെ വ്യോ​മാ​തി​ർ​ത്തി​യും ഭൂ​പ്ര​ദേ​ശ​വും ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കേ​ണ്ട​ത് നി​യ​മാ​നു​സൃ​ത​മാ​യ അ​വ​കാ​ശ​മാ​ണെ​ന്നും ത​ക്ക സ​മ​യ​ത്ത് ഉ​ചി​ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും താ​ലി​ബാ​ൻ വ​ക്താ​വ് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്‌​റ്റ് ചെ​യ്‌​തു.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പാ​ക്ടി​ക, ഖോ​സ്‌​ക്, കു​നാ​ർ പ്ര​വി​ശ്യ​ക​ളി​ൽ പാ​കി​സ്ഥാ​ൻ സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള നേ​രി​ട്ടു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണെ​ന്നും സ​ബീ​ഹു​ള്ള കു​റ്റ​പ്പെ​ടു​ത്തി. അ​ഫ്‌​ഗാ​നി​സ്ഥാ​നി​ൽ ചൊ​വ്വാ​ഴ്‌​ച പു​ല​ർ​ച്ചെ മൂ​ന്നa​ടെ പാ​ക്കി​സ്‌​ഥാ​ൻ ന​ട​ത്തി​യ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ ഒ​ൻ​പ​ത് കു​ട്ടി​ക​ളും ഒ​രു സ്ത്രീ​യും കൊ​ല്ല​പ്പെ​ട്ടെ​ന്ന് താ​ലി​ബാ​ൻ വ​ക്താ​വ് സ്‌​ഥി​രീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പാ​ക്കി​സ്ഥാ​നി​ലെ പെ​ഷാ​വ​റി​ൽ ചാ​വേ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം തെ​ഹ്‌​രി​കെ താ​ലി​ബാ​ൻ പാ​ക്കി​സ്ഥാ​ൻ (ടി​ടി​പി), ഹാ​ഫി​സ് ഗു​ൽ ബ​ഹാ​ദൂ​ർ ഭീ​ക​ര​സം​ഘ​ട​ന​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പാ​ക്കി​സ്‌​ഥാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു.

Tags : Taliban retaliation Pakistan airstrike

Recent News

Up