ന്യൂഡൽഹി: ദുബായി എയർ ഷോയ്ക്കിടെ തകർന്ന് വീണ് തേജസ് യുദ്ധവിമാനം. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ദുബായി അൽമക്തും അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.
ഷോ കാണാനെത്തിയവർ പകർത്തിയ വിമാനം തകരുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പൈലറ്റ് രക്ഷപെട്ടോ എന്ന് വ്യക്തമല്ല. അപകടത്തിന്റെ പശ്ചാത്തലത്തിൽ ദുബായി എയർഷോ നിർത്തിവച്ചു.
Tags : Tejas Fighter jet Crashed Dubai air show