ടെൽ അവീവ്: പലസ്തീൻകാരൻ ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. അക്രമി കാൽനടയാത്രക്കാരിലേക്കു വാഹനം ഓടിച്ചുകയറ്റുകയും പിന്നീട് കത്തിയാക്രമണം നടത്തുകയുമായിരുന്നു.
വടക്കൻ നഗരമായ ബേത്ത് ഷിയാനിലാണ് ജനങ്ങളിലേക്ക് വാഹനം ഓടിച്ചുകയറ്റിയത്. ഇവിടെ അറുപത്തെട്ടുകാരൻ മരിക്കുകയും 16കാരനു പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് കാറിൽ രക്ഷപ്പെട്ട അക്രമി 12 കിലോമീറ്റർ അകലെ ഐൻ ഹാരോദിൽ നടത്തിയ കത്തിയാക്രമണത്തിൽ 37 വയസുള്ള സ്ത്രീ കൊല്ലപ്പെട്ടു.
അക്രമിയെ ആയുധധാരിയായ ഒരു ഇസ്രേലി വെടിവച്ചു വീഴ്ത്തുകയായിരുന്നു. അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : Terrorist attack Israel Two killed Knife attack Palestinian