സ്കൻതോർപ്പ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ എട്ടാമത് ബൈബിൾ കലോത്സവം സ്കൻതോർപ്പിലെ ഫ്രഡറിക് ഗൗ സ്കൂളിൽ നടത്തി. ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു.
ബൈബിൾ കലോത്സവം കൂട്ടായ്മ സൃഷ്ടിക്കുമെന്ന് മാർ സ്രാമ്പിക്കൽ പറഞ്ഞു. പന്ത്രണ്ടു റീജണുകളിലായി നടന്ന കലോത്സവങ്ങളിൽ വിജയികളായ 1500ഓളം പ്രതിഭകളാണ് സ്കൻതോർപ്പിൽ മത്സരത്തിനെത്തിയത്.
പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ട്, ഫിനാൻസ് ഓഫീസർ ഫാ. ജോ മൂലച്ചേരി വിസി, വൈസ് ചാൻസലർ ഫാ. ഫാൻസ്വാ പത്തിൽ, ബൈബിൾ അപ്പോസ്തലേറ്റ് ചെയർമാൻ ഫാ. ജോർജ് എട്ടുപറയിൽ, റവ. ഡോ. ജോൺ പുളിന്താനത്ത്, റവ. ഡോ. ക്രിസ്റ്റോ നേര്യംപറമ്പിൽ, ഫാ. തോമസ് വാലുമ്മേൽ, ഫാ. ജോസഫ് പിണക്കാട്ട് , ബൈബിൾ അപ്പോസ്തലേറ്റ് കോ ഓഡിനേറ്റർ ജോൺ കുര്യൻ, ജോയിന്റ് കോ-ഓർഡിനേറ്റേഴ്സ് ജിമ്മിച്ചൻ ജോർജ്, മർഫി തോമസ് തുടങ്ങിയവർ കലോത്സവത്തിന് നേതൃത്വം നൽകി.
Tags : Diocese of Great Britain Bible Festival Great Britain Syro Malabar diocese