വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, ഭാര്യ മിഷേൽ ഒബാമ എന്നിവരുടെ മുഖങ്ങൾ കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവച്ചുള്ള വിഡിയോ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ ട്രംപിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
വ്യാഴാഴ്ച ട്രംപിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് അധിക്ഷേപകരമായ ദൃശ്യങ്ങളുള്ളത്. ഒബാമ ദമ്പതികളെ കാണിക്കുന്ന ഭാഗത്ത് പശ്ചാത്തലമായി ‘ദ ലയൺ സ്ലീപ്സ് ടുനൈറ്റ്’ എന്ന ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
2020ലെ തെരഞ്ഞെടുപ്പിൽ ഡൊമിനിയൻ വോട്ടിംഗ് സിസ്റ്റംസ് എന്ന കമ്പനി കൃത്രിമം കാണിച്ചാണ് തന്നെ പരാജയപ്പെടുത്തിയത് എന്ന വ്യാജ ആരോപണങ്ങൾ വീഡിയോയിൽ ട്രംപ് ആവർത്തിക്കുന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവെച്ച തരത്തിലുള്ളത്.
വിമര്‍ശനത്തിന് പിന്നാലെ ട്രംപ് വിഡിയോ ഡിലീറ്റ് ചെയ്തു. വൈറ്റ്ഹൗസ് ജീവനക്കാരന്റെ പിഴവാണ് പോസ്റ്റിനു കാരണമെന്നും വിശദീകരിച്ചു. വിഷയത്തിൽ ഒബാമ പ്രതികരിച്ചിട്ടില്ല.
Tags : Trump posts racist video