x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യു​ടെ സൈ​നി​ക നീ​ക്കം; ഇ​റാ​ൻ യു​എ​സു​മാ​യി ധാ​ര​ണ​യി​ലെ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ട്രം​പ്


Published: January 31, 2026 07:01 AM IST | Updated: January 31, 2026 07:01 AM IST

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഇ​റാ​ൻ ഒ​രു ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ത​നി​ക്ക് പ​റ​യാ​ൻ സാ​ധി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​യു​ടെ സൈ​നി​ക നീ​ക്കം നേ​രി​ടാ​തി​രി​ക്കാ​ൻ ഇ​റാ​ൻ യു​എ​സു​മാ​യി ധാ​ര​ണ​യി​ലെ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ അ​മേ​രി​ക്ക ന​ട​ത്തു​ന്ന സൈ​നി​ക വി​ന്യാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ചോ​ദ്യം. ടെ​ഹ്‌​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ക്കു​ള്ള സ​മ​യം അ​തി​ക്ര​മി​ച്ചു​വെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ട്രം​പ് പ്ര​സ്താ​വി​ച്ച​ത്. അ​തേ​സ​മ​യം അ​മേ​രി​ക്ക​യു​മാ​യി ച​ർ​ച്ച​യ്ക്ക് നി​ല​വി​ൽ തീ​രു​മാ​ന​മി​ല്ലെ​ന്നും എ​ന്നാ​ൽ, പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ച​ർ​ച്ച​ക​ൾ​ക്ക് ഇ​റാ​ൻ ത​യാ​റാ​ണെ​ന്നു​മാ​യി​രു​ന്നു ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

പ​ശ്ചി​മേ​ഷ്യ​യി​ൽ ആ​ശ​ങ്ക വ​ർ​ധി​ക്കു​ന്ന​തി​നി​ടെ ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത ദേ​ശീ​യ സു​ര​ക്ഷാ കൗ​ൺ​സി​ൽ മേ​ധാ​വി അ​ലി ലാ​രി​ജാ​നി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളോ​ഡി​മ​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന് റ​ഷ്യ വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ളു​ടെ ആ​ണ​വ പ​ദ്ധ​തി സ​മാ​ധാ​ന​പ​ര​മെ​ന്നും ആ​ണ​വാ​യു​ധ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും ഇ​റാ​ൻ ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : Trump Iran come to terms with america

Recent News

Up