ടിബിലിസി: തുർക്കിയുടെ സൈനിക വിമാനം ജോർജിയയിൽ തകർന്നുവീണു. വിമാനം തകർന്നുവീണ വിവരം തുർക്കി പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്.
20 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അസർബയ്ജാനിൽ നിന്ന് തുർക്കിയിലേയ്ക്ക് തിരിച്ചുവരുന്നതിനിടെയാണ് വിമാനം തകർന്നുവീണത്.
വിമാനം കണ്ടെത്താനും രക്ഷാപ്രവർത്തനം നടത്താനുമുള്ള ശ്രമങ്ങൾ ആരംഭിച്ചതായും തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Tags : turkish military plane crashed georgia azerbaijan defense ministry