x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈജീരിയയിൽ പള്ളി ആക്രമിച്ച് രണ്ടുപേരെ വധിച്ചു


Published: November 19, 2025 10:10 PM IST | Updated: November 19, 2025 10:10 PM IST

ലാ​​​ഗോ​​​സ്: നൈ​​​ജീ​​​രി​​​യ​​​യി​​​ൽ തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ പ​​​ള്ളി ആ​​​ക്ര​​​മി​​​ച്ച് ര​​​ണ്ടു വി​​​ശ്വാ​​​സി​​​ക​​​ളെ വ​​​ധി​​​ക്കു​​​ക​​​യും ഒ​​​ട്ടേ​​​റെ​​​പ്പേ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യും ചെ​​​യ്തു. സെ​​​ൻ​​​ട്ര​​​ൽ നൈ​​​ജീ​​​രി​​​യ​​​യി​​​ലെ ഇ​​​റു​​​കു പ​​​ട്ട​​​ണ​​​ത്തി​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വ​​​മെ​​​ന്നു റോ​​​യി​​​ട്ടേ​​​ഴ്സ് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

ക്രൈ​​​സ്റ്റ് അ​​​പ്പ​​​സ്തോ​​​ലി​​​ക് പ​​​ള്ളി​​​യി​​​ൽ വൈ​​​കു​​ന്നേ​​രം ആ​​​റി​​​ന് ശു​​​ശ്രൂ​​​ഷ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പാ​​​സ്റ്റ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ​​​യാ​​ണു വ​​​ന​​​ത്തി​​​ലേ​​​ക്കു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ പോ​​​ലീ​​​സ് ര​​​ണ്ടു പേ​​​രെ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ര​​​ണ​​​സം​​​ഖ്യ മൂ​​​ന്നാ​​​ണെ​​​ന്നു ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞ​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ​​​ ദൃ​​​ശ്യം പു​​​റ​​​ത്തു​​​വ​​​ന്നു. വെ​​​ടി​​​യൊ​​​ച്ച​​​യി​​​ൽ ശു​​​ശ്രൂ​​​ഷ ത​​​ട​​​സ​​​പ്പെ​​​ടു​​​ന്ന​​​തും വി​​​ശ്വാ​​​സി​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തും ആ​​​യു​​​ധധാ​​​രി​​​ക​​​ൾ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ സാ​​​ധ​​​ന​​​ങ്ങ​​​ൾ അപഹരിക്കുന്നതും വീ​​​ഡി​​​യോ​​​യി​​​ൽ കാ​​​ണാം.

ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ പീ​ഡ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ നൈ​ജീ​രി​യ​യി​ൽ സൈ​നി​ക ന​ട​പ​ടി​ക്കു മു​തി​രു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോണൾഡ് ട്രം​പ് മു​ന്ന​റി​യി​പ്പു ന​ല്കി​യിരുന്നു. ബൊക്കോ ഹ​റാം അ​ട​ക്ക​മു​ള്ള തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളാ​ണ് നൈ​ജീ​രി​യ​യി​ലെ ക്രൈ​സ്ത​വ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്യു​ന്ന​ത്. ക്രൈ​സ്ത​വ പീ​ഡ​നം ഇ​ല്ലെ​ന്നാ​ണ് നൈ​ജീ​രി​യ​ൻ സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

Tags : Nigeria Church attacked Two died boko haram

Recent News

Up