മനില: കൽമയ്ഗി കൊടുങ്കാറ്റ് ദുരിതം വിതച്ച ഫിലിപ്പീൻസിൽ മരണം 85 ആയി. രക്ഷാപ്രവർത്തനത്തിനു വിന്യസിക്കപ്പെട്ട ഹെലികോപ്റ്റർ തകർന്നു മരിച്ച ആറു സൈനികരും ഇതിൽ ഉൾപ്പെടുന്നു. 75 പേരെ കാണാതായിട്ടുമുണ്ട്. നാലു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു.
സെബു ദ്വീപിൽ വൻ നാശനഷ്ടമാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 49 മരണങ്ങളും സെബുവിലാണ്. ദ്വീപിലെ പട്ടണങ്ങൾ വെള്ളത്തിനടിയിലാണ്. വെള്ളമിറങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾ അടിഞ്ഞുകിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
കൊടുങ്കാറ്റിന്റെ വേഗം കുറഞ്ഞെങ്കിലും ഇപ്പോഴും അപകടകാരിയാണെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ മുന്നറിയിപ്പു നല്കി.
Tags : Typhoon Philippines Death toll