x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​യു​ഗ യാ​ത്ര​യ്ക്ക് തു​ട​ക്കം കു​റി​ച്ച് യു​ഡി​എ​ഫ്


Published: February 7, 2026 09:39 AM IST | Updated: February 7, 2026 09:39 AM IST

കാ​സ​ർ​ഗോ​ഡ്: പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശി​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യ്ക്ക് കാ​സ​ർ​ഗോ​ഡ് കു​മ്പ​ള​യി​ൽ തു​ട​ക്കം. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സി. വേ​ണു​ഗോ​പാ​ലാ​ണ് യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

"ഇ​ത് വെ​റു​മൊ​രു പ്ര​തി​പ​ക്ഷ​മ​ല്ല, ടീം ​യു​ഡി​എ​ഫ്'' എ​ന്നും വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നൂ​റി​ല​ധി​കം സീ​റ്റു​ക​ൾ നേ​ടി അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്നും വി. ​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

അ​യ്യ​പ്പ​ന്‍റെ സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് ക​ട്ടെ​ടു​ത്തെ​ന്ന് പ​റ​ഞ്ഞ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ന്ന​താ​ണോ സി​പി​എ​മ്മി​ന്‍റെ വൈ​രു​ദ്ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദ​മെ​ന്നും വി. ​ഡി. സ​തീ​ശ​ൻ ചോ​ദി​ച്ചു.

മ​റ്റ് രാ​ഷ്ട്രീ​യ ജാ​ഥ​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഭാ​വി കേ​ര​ളം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന് പു​തു​യു​ഗ യാ​ത്ര​യി​ലൂ​ടെ ച​ർ​ച്ച ചെ​യ്യും. സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലൊ​ക്കെ യു​ഡി​എ​ഫി​ന് ബ​ദ​ൽ പ​ദ്ധ​തി​ക​ളു​ണ്ട്. പൗ​ര​പ്ര​മു​ഖ​രു​മാ​യ​ല്ല, സാ​ധാ​ര​ണ​ക്കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് വി. ​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ലും ഭ​ര​ണ​രം​ഗ​ത്തും പു​തി​യ യു​ഗ​പി​റ​ക്ക് പു​തു​യു​ഗ യാ​ത്ര തു​ട​ക്കം കു​റി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Tags : udf puthuyuga yathra

Recent News

Up