x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഡാ​നി​ലെ കൂ​ട്ട​ക്കു​രു​തി; അ​ടി​യ​ന്ത​ര യോ​ഗം ചേ​രാ​ൻ യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ൽ


Published: November 7, 2025 04:42 AM IST | Updated: November 7, 2025 04:42 AM IST

ക​യ്റോ: അ​ൽ-​ഫാ​ഷി​ർ ന​ഗ​രം വി​മ​ത സാ​യു​ധ സം​ഘ​മാ​യ ആ​ർ​എ​സ്എ​ഫ് പി​ടി​ച്ചെ​ടു​ത്ത​തോ​ടെ യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​രാ​ൻ തീ​രു​മാ​നു. ന​വം​ബ​ർ 14 വ്യാ​ഴാ​ഴ്ച അ​ടി​യ​ന്ത​ര യോ​ഗം ചേ​രു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​ൽ-​ഫാ​ഷി​ർ ന​ഗ​ര​ത്തി​ൽ മാ​ത്രം നൂ​റി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഡാ​ർ​ഫ​റി​ലെ സു​ഡാ​ൻ സൈ​ന്യ​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ താ​വ​ള​മാ​യി​രു​ന്നു അ​ൽ-​ഫാ​ഷി​ർ ന​ഗ​ര​ത്തി​ലേ​ത്. റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്‌​സ് സൈ​നി​ക കേ​ന്ദ്രം പി​ടി​ച്ചെ​ടു​ത്ത​ത് ര​ണ്ട​ര വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ലെ നി​ർ​ണാ​യ​ക സം​ഭ​വ​മാ​യി മാ​റി.

ബ്രി​ട്ട​ൻ, അ​യ​ർ​ല​ൻ​ഡ്, ജ​ർ​മ്മ​നി, നെ​ത​ർ​ലാ​ൻ​ഡ്‌​സ്, നോ​ർ​വേ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ചേ​ർ​ന്ന് യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ 50ല​ധി​കം രാ​ജ്യ​ങ്ങ​ളാ​ണ് പി​ന്തു​ണ​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​രു​ൾ​പ്പെ​ടെ ഒ​ട്ടേ​റെ പേ​ർ രാ​ജ്യ​ത്ത് കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്നും യു​എ​ന്നി​ന്‍റെ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ൽ ഓ​ഫീ​സ് അ​റി​യി​ച്ചു.

Tags : emergency meeting Sudan Human Rights united nations

Recent News

Up