ജനീവ: വെനസ്വേലന്‍ സായുധസേനയുടെ ഭാഗമായ ബോളിവേറിയൻ നാഷണൽ ഗാർഡ് (ജിഎൻപി) ഒരു പതിറ്റാണ്ടായി കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്തുന്നതായി ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര ഫാക്റ്റ് ഫൈൻഡിംഗ് മിഷൻ റിപ്പോർട്ട്.
പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കീഴിൽ 2014 മുതൽ ലൈംഗികാതിക്രമങ്ങൾ, കാരണമില്ലാതെ തടവിൽ വയ്ക്കൽ, പീഡിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ജിഎൻപി നടത്തുന്നു.
ഭരണകൂടത്തിനെതിരേ ശബ്ദമുയർത്തുന്നതിന്റെ പേരിലാണ് പലരും പീഡനം നേരിട്ടതെന്ന് ഫാക്ട് ഫൈൻഡിംഗ് മിഷൻ മേധാവി മാർത്താ വാലിനാസ് പറഞ്ഞു.
2024ലെ തെരഞ്ഞെടുപ്പിനുശേഷം പ്രസിഡന്റ് മഡുറോയുടെ എതിരാളികളെ ജിഎൻപി വേട്ടയാടിയത് ഇതിനുദാഹരണമാണെന്നും അവർ കൂട്ടിച്ചേർത്തു.
Tags : UN report Venezuelan forces GNP Nicolas Maduro