x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​റി​യ​യി​ലെ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണം നടത്തി യുഎസ്


Published: December 20, 2025 06:38 AM IST | Updated: December 20, 2025 06:38 AM IST

ഡ​മാ​സ്ക​സ്: യു​എ​സ് സൈ​നി​ക​ർ​ക്കു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന് തിരിച്ചടിയായി സി​റി​യ​യി​ലെ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ യുഎസ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ട്. പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത യു​എ​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ന്യൂ​യോ​ർ​ക്ക് ടൈം​സാ​ണ് ആ​ക്ര​മ​ണ വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

സി​റി​യ​യി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച യു​എ​സ് സൈ​നി​ക​ർ​ക്കു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം. ശ​നി​യാ​ഴ്ച മ​ധ്യ സി​റി​യ​ൻ ന​ഗ​ര​മാ​യ പാ​ൽ​മി​റ​യി​ൽ അ​മേ​രി​ക്ക​ൻ, സി​റി​യ​ൻ സൈ​ന്യ​ങ്ങ​ളു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് യു​എ​സ് സൈ​നി​ക​രും ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

മൂ​ന്നു സൈ​നി​ക​ർ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ഐ​എ​സ് ഭീ​ക​ര​നാ​ണെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തി​ന് തി​രി​ച്ച​ടി​യാ​യാ​ണ് യു​എ​സി​ന്‍റെ വ്യോ​മാ​ക്ര​മ​ണം.

Tags : US airstrikes Islamic State Syria

Recent News

Up